Wednesday, June 25, 2025
 
 
⦿ ട്രെയിൻ യാത്രനിരക്ക് വർധിപ്പിക്കുന്നു; പുതുക്കിയ ടിക്കറ്റ് നിരക്ക് ജൂലൈ ഒന്നു മുതൽ ⦿ കൊല്ലത്ത് പതിനാലുകാരി 7 മാസം ഗർഭിണി; 19 വയസ്സുകാരൻ അറസ്റ്റിൽ ⦿ പനി ബാധിച്ചു മരിച്ചയാൾക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ⦿ പ്രദര്‍ശനാനുമതി നിഷേധിച്ച സംഭവം: ഹൈക്കോടതിയെ സമീപിച്ച് ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള ടീം ⦿ പരസ്യവിചാരണയെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; പ്രതികളായ SDPI പ്രവർത്തകർ രാജ്യംവിട്ടു ⦿ ഇറാൻ – ഇസ്രയേൽ വെടിനിർത്തൽ പ്രാബല്യത്തിൽ ⦿ ഖത്തറിലെ അമേരിക്കൻ വ്യോമതാവളത്തിനു നേരെ ഇറാൻ ആക്രമണം ⦿ പെരുമ്പാവൂരില്‍ ആശുപത്രിയില്‍ യുവാവിന്റെ കൈ ഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചു; പ്രതി പിടിയില്‍ ⦿ അഹമ്മദാബാദ് വിമാന ദുരന്തം: മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു ⦿ നിലമ്പൂർ തിരിച്ചുപിടിച്ച് യുഡിഎഫ്; ആര്യാടൻ‌ ഷൗക്കത്തിന്റെ വിജയം 11,000 ത്തിൽപ്പരം വോട്ടിന് ⦿ ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ പത്താം ക്ലാസ് സിലബസ്സിൽ ഉൾപ്പെടുത്തും; മന്ത്രി വി ശിവൻകുട്ടി ⦿ പത്തനംതിട്ടയിലെ നവജാതശിശുവിന്റെ മരണം; 21കാരി അറസ്റ്റിൽ ⦿ രോഗം മൂർച്ചിച്ചു, എംബാപ്പെ ആശുപത്രിയിൽ ⦿ നിലമ്പൂരിൽ 73.26 ശതമാനം പോളിംഗ്; ഫലം തിങ്കളാഴ്ച ⦿ ഇസ്രയേലിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ സിന്ധു; ‘എംബസിയിൽ റജിസ്റ്റർ ചെയ്യണം’ ⦿ റസീനയുടെ ആത്മഹത്യ; മൂന്ന് എസ്ഡിപിഐ പ്രവർത്തകർ പിടിയിൽ ⦿ ശ്രീലങ്കൻ പാർലമെൻ്റിൽ അതിഥിയായി മോ​ഹൻലാൽ ⦿ സുരേഷ് ഗോപി ചിത്രം 'ജെ എസ് കെ' ജൂൺ 27ന് റിലീസ് ⦿ സർക്കാർ പരിപാടിയിൽ രാജ്ഭവനിൽ വീണ്ടും ഭാരതാംബ; ബഹിഷ്കരിച്ച് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയി ⦿ ബിഹാറിൽ മന്ത്രിമന്ദിരത്തിന് സമീപം വെടിവയ്പ്പ് ⦿ വയനാട്‌ തുരങ്കപാതക്ക്‌ കേന്ദ്രത്തിന്റെ പാരിസ്ഥിതിക അനുമതി ⦿ ‘കമൽ കൗർ ഭാഭി’യെ കൊന്നത് കഴുത്ത് ഞെരിച്ച് ⦿ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നാളെ; 2.40 ലക്ഷം വോട്ടർമാർ ⦿ കണ്ണൂരിൽ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധ ⦿ മത്സ്യം കഴിക്കാം; കടൽവെള്ളത്തിൽ രാസവസ്തുക്കളില്ലെന്ന് കുഫോസ് പഠനം ⦿ ‘ഞങ്ങളുടെ 215 സഖാക്കളെ കൊലപ്പെടുത്തിയ സംഘടനയാണ് RSS’; അവരുമായി ഒരു സന്ധിയും ചെയ്തിട്ടില്ല’; മുഖ്യമന്ത്രി പിണറായി വിജയൻ ⦿ എസ്ഐയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച പ്രതി കീഴടങ്ങി ⦿ നടൻ ആര്യയുടെ വീട്ടിലും സ്ഥാപനങ്ങളിലും ഇൻകം ടാക്സ് റെയ്ഡ് ⦿ പഠനാവധിക്ക് വീട്ടിലെത്തിയ 19-കാരി ജീവനൊടുക്കി ⦿ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് സ്മൃതി മന്ദാന ⦿ അനിയന്റെ ഭാര്യയെ ജേഷ്ഠൻ വെട്ടി, തലയ്‌ക്കേറ്റത് എട്ട് വെട്ടുകൾ ⦿ കേരള സർവകലാശാല സിൻ‍ഡിക്കറ്റ് തെരഞ്ഞെടുപ്പ്: എസ്എഫ്ഐക്ക് ഉജ്വല വിജയം ⦿ മലപ്പുറത്ത് 9 മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റു ⦿ രഞ്ജിതയെ അപമാനിച്ച് കമന്റ്; പവിത്രനെതിരെ കടുത്ത നടപടിക്ക് നിര്‍ദേശം ⦿ പി. സി തോമസിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടിയെടുക്കാൻ ശ്രമം
news

മത്സ്യം കഴിക്കാം; കടൽവെള്ളത്തിൽ രാസവസ്തുക്കളില്ലെന്ന് കുഫോസ് പഠനം

18 June 2025 09:58 PM

പുറംകടലിൽ അപകടത്തിൽപെട്ട എം എസ് സി എൽസ3 കപ്പലിൽ നിന്ന് രാസവസ്തുക്കൾ കടലിൽ കലർന്നിട്ടില്ലെന്ന് കുഫോസ് പഠനം. മത്സ്യസമ്പത്ത് നിലവിൽ സുരക്ഷിതമാണെന്നും മീനുകൾ കഴിക്കുന്നതിൽ യാതൊരു ആശങ്കയും വേണ്ടെന്നും പ്രാഥമിക പഠനറിപ്പോർട്ട് പറയുന്നു. ഒരു കണ്ടെയ്നറിൽ ഉണ്ടായിരുന്ന കാൽസ്യം കാർബൈഡ് കടലിൽ കലർന്നിട്ടില്ലെന്നും മീനുകളും മീൻമുട്ടയും നിലവിൽ സുരക്ഷിതമാണെന്നും പഠനം വെളിപ്പെടുത്തുന്നു.

എം എസ് സി എൽസ3 കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളിൽ 13 എണ്ണത്തിലാണ് അപകടകരമായ രാസവസ്തുക്കൾ ഉണ്ടായിരുന്നത്. അതിൽ ഒന്നിൽ കാൽസ്യം കാർബൈഡ് ആയിരുന്നു. അപകടത്തിന് ശേഷം മത്സ്യം കഴിക്കുന്നതിൽ പൊതുജനങ്ങളിൽ വലിയ ഭീതി നിലനിന്നിരുന്നു. ഇതോടെയാണ് കുഫോസ് പഠനം നടത്തിയത്.

കൊല്ലം, ആലപ്പുഴ കടൽ മേഖലകളിൽ നിന്നാണ് പഠനത്തിന് സാമ്പിളുകൾ ശേഖരിച്ചത്. തുടർന്ന് കാൽസ്യം കാർബൈഡ് വെള്ളത്തിൽ ഇതുവരെ കലർന്നിട്ടില്ല എന്ന് കണ്ടെത്തി. കാൽസ്യം കാർബൈഡ് ക്രമാതീതമായി കലർന്നാൽ മീൻ മുട്ടകൾ നശിക്കും. അങ്ങനെ വന്നാൽ അടുത്ത വർഷം മത്സ്യലഭ്യത കുറയാൻ ഇടയാകും. അഞ്ചംഗ സമിതിയുടെ പ്രാഥമിക റിപ്പോർട്ട് നാളെയാണ് ഫിഷറീസ് വകുപ്പിന് സമർപ്പിക്കുക. അന്തിമ റിപ്പോർട്ട് ആറുമാസത്തിനുശേഷം നൽകും.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration