
നിലമ്പൂരിൽ 73.26 ശതമാനം പോളിംഗ്; ഫലം തിങ്കളാഴ്ച
കനത്ത മഴയിലും മികച്ച വോട്ടിംഗ് രേഖപ്പെടുത്തി നിലമ്പൂർ. രാവിലെ മുതൽ പോളിംഗ് ബൂത്തുകൾക്ക് മുന്നിൽ നീണ്ട നിര. പൊതുവെ സമാധാനപരമായിരുന്നു തിരഞ്ഞെടുപ്പ്. പോളിംഗ് 73.26 ശതമാനം വോട്ടാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്.
പ്രചാരണത്തിൽ കണ്ട ആവേശം ബൂത്തുകളിലേക്ക് ജനങ്ങളെ എത്തിക്കുന്നതിൽ നിർണായകമായി. പോളിംഗ് ആരംഭിക്കുന്നതിനു മുൻപേ നീണ്ട നിരയാണ് കാണാൻ കഴിഞ്ഞത്. ജൂണ്‍ 23നാണ് നിലമ്പൂരില്‍ വോട്ടെണ്ണല്‍ നടക്കുക. 59 ബൂത്തുകൾ അധികം സജ്ജീകരിച്ചത് വോട്ടിങ്ങിന് വലിയ തോതിൽ ഗുണമായി. ഗുരുതരമായ യന്ത്ര തകരാറുകൾ എവിടെയും റിപ്പോർട്ട് ചെയ്തില്ല. നാലു ബൂത്തുകളിലെ സാങ്കേതിക തകരാറുകൾ വേഗത്തിൽ പരിഹരിച്ചു.