
രോഗം മൂർച്ചിച്ചു, എംബാപ്പെ ആശുപത്രിയിൽ
റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ ആശുപത്രിയിൽ. ഗ്യാസ്ട്രോഎൻറൈറ്റിസിനെ( ആമാശയത്തിന്റേയും കുടലിന്റേയും വീക്കം) തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് സൂചന. താരത്തിന്റെ രോഗം മൂർച്ചിച്ചെന്നാണ് വിവരം.
ക്ലബ് ലോകകപ്പിൽ അൽ ഹിലാലിനെതിരെയുള്ള ആദ്യ മത്സരത്തിൽ ഫ്രഞ്ച് താരം കളിച്ചിരുന്നില്ല. സമനിലയായിരുന്നു ഫലം. ഞായറാഴ്ച മെക്സിക്കൻ ക്ലബായ പാച്ചുക്കയ്ക്ക് എതിരെയുള്ള മത്സരത്തിന് മുൻപായി ഫ്രഞ്ച് താരം ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പരിശീലകൻ സാബി അലോൺസോ പറഞ്ഞു.
എന്നാൽ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ അടുത്ത മത്സരത്തിൽ മാത്രമല്ല ടൂർണമെന്റിലുടനീളമുള്ള 26-കാരന്റെ സാന്നിധ്യവും സംശയത്തിലാണ്. തുടർ ചികിത്സകൾ നിർണിയിക്കാൻ എംബാപ്പെ കൂടുതൽ പരിശോധകൾക്ക് വിധേയനാകേണ്ടി വരുമെന്ന് ക്ലബ് അധികൃതർ വ്യക്തമാക്കി. സമകാലീന ഫുട്ബോളിലെ മികച്ച താരങ്ങളിലൊരാളായ എംബാപ്പെയുടെ അഭാവം ടീമിന് മാത്രമല്ല ടൂർണമെന്റിനും വലിയൊരു തിരിച്ചടിയായേക്കും. 2024-ലിൽ ഫ്രീ ട്രാൻസ്ഫർ വഴിയാണ് താരം പിഎസ്ജിയിൽ നിന്ന് റയലിലേക്ക് ചേക്കേറിയത്.