
നിലംപരിശായി സിംബാബ്‌വെ; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം
കോര്‍ബിന്‍ ബുഷിന്റെ മാസ്മരിക ബോളിങ്ങില്‍ സിംബാബ്‌വെ തകര്‍ന്നതോടെ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം. ബുലാവോയോയില്‍ നടന്ന മത്സരത്തില്‍ 328 റണ്‍സിനാണ് ആതിഥേയരുടെ ജയം. 153 റണ്‍സ് എടുത്ത ലുവാന്‍ ഡ്രെ പ്രിട്ടോറിയസ് ആണ് കളിയിലെ താരം. സ്‌കോര്‍: ദക്ഷിണാഫ്രിക്ക- 418/9 ഡിക്ല, 369. സിംബാബ്‌വെ- 251, 208.
537 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സിംബാബ്‌വെയ്ക്ക് പക്ഷേ, ദക്ഷിണാഫ്രിക്കന്‍ ബോളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. സ്‌കോര്‍ ബോര്‍ഡ് 208 ആയപ്പോഴേക്കും എല്ലാ ബാറ്റര്‍മാരും കൂടാരം കയറി. അര്‍ധ സെഞ്ചുറി (57) നേടിയ വെല്ലിങ്ടണ്‍ മസാകാദ്‌സയാണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിന്‍ 49 റണ്‍സെടുത്തു.
അഞ്ച് വിക്കറ്റെടുത്ത ബോഷിന് പുറമെ കോഡി യൂസുഫ് മൂന്ന് വിക്കറ്റ് പിഴുതു. ക്യാപ്റ്റന്‍ കേശവ് മഹാരാജ്, ഡെവാള്‍ഡ് ബ്രെവിസ് എന്നിവര്‍ ഒന്നുവീതം വിക്കറ്റെടുത്തു. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സില്‍ വിയാന്‍ മള്‍ഡര്‍ 147 റണ്‍സെടുത്തിരുന്നു. ക്യാപ്റ്റന്‍ കേശവ് മഹാരാജ് അര്‍ധ സെഞ്ചുറി (51) അടിച്ചെടുത്തു.