
ഡോ. സിസ തോമസിന് കേരള സർവകലാശാല വി സിയുടെ അധിക ചുമതല
ഡിജിറ്റൽ സർവകലാശാല വി സി ഡോ. സിസ തോമസിന് കേരള സർവകലാശാലയുടെ വി സിയുടെ അധിക ചുമതല വഹിക്കും. ഈ മാസം എട്ടാം തീയതി വരെയാണ് അധിക ചുമതല നൽകിയിരിക്കുന്നത്. കേരള വിസി ഡോ. മോഹനൻ കുന്നുമ്മൽ സ്വകാര്യ റഷ്യൻ സന്ദർശനത്തിനായി അവധിയെടുത്ത സാഹചര്യത്തിലാണ് അധിക ചുമതല നൽകിയത്. ഗവർണർ രാജേന്ദ്ര ആർലേക്കർ ഉത്തരവിട്ടു. കേരള സർവകലാശാല രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്തുള്ള നടപടിക്ക് ശേഷമാണ് അസാധാരണമായ അവധിയിലേക്ക് മോഹനൻ കുന്നുമ്മൽ കടക്കുന്നത്.