
തലസ്ഥാനത്ത് ഹോട്ടൽ ഉടമ മരിച്ച നിലയിൽ; കൊലപാതകമെന്ന് പൊലീസ്
തലസ്ഥാന നഗരരിയെ പ്രമുഖ ഹോട്ടൽ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. വഴുതക്കാട് കോട്ടൺഹിൽ സ്കൂളിന് സമീപത്തെ കേരള കഫേ എന്ന ഹോട്ടലിന്റെ ഉടമകളിൽ ഒരാളായ ജസ്റ്റൻ രാജാണ്(60) മരിച്ചത്. കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം കണ്ടെത്തിയത് ജീവനക്കാർ താമസിക്കുന്ന ഈശ്വരവിലാസം റോഡിന് സമീപത്തെ വീടിനു പുറകിൽ പായയിൽ പൊതിഞ്ഞ നിലയിൽ.
ജീവനക്കാരായ ഇതര സംസ്ഥാന തൊഴിലാളികളെ കാണാനില്ല. ഇവർക്കായി മ്യൂസിയം പൊലീസ് തെരച്ചിൽ ആരംഭിച്ചു. രാവിലെയാണ് കൊലപാതകം നടന്നതെന്നാണ് സൂചന. പുലർച്ച അഞ്ചിന് ജസ്റ്റിൻ രാജാണ് ഹോട്ടൽ തുറക്കുന്നത്. 8 ജീവനക്കാരാണ് റസ്റ്റോറൻ്റിലുള്ളത്. രണ്ടുപർ ജോലിക്ക് എത്തിയിരുന്നില്ല. ഇവരെ തെരക്കി ജസ്റ്റിൻ രാജ് ഇടപ്പഴിഞ്ഞിയിലുള്ള വാടക വീട്ടിൽ പോയിരുന്നു. മാനേജരുടെ ഇരു ചക്രവാഹനത്തിലാണ് ഇവിടെ എത്തിയത്. എന്നാൽ ഉച്ചവരെയായിട്ടും ജസ്റ്റിനെ കാണാതായതോടെ മറ്റു ജീവനക്കാർ വീട്ടിൽ എത്തി പരിശോധിക്കുമ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. മാനേജരുടെ വാഹനവും കാണാനില്ല.