
എമ്പുരാന് 24 വെട്ട്; വില്ലന്റെ പേരിന് മാറ്റം!
എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ മൂന്നു മിനിറ്റോളമുള്ള രംഗങ്ങള്‍ക്ക് മാറ്റം. 24 കട്ടുകളോടെയാണ് റീഎഡിറ്റഡ് വേര്‍ഷന്‍ തിയേറ്ററുകളില്‍ എത്തുന്നത്. നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കിയതിന് പുറമേ സ്ത്രീകള്‍ക്ക് എതിരായ അതിക്രമവും മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന സീനും വെട്ടി.
പ്രധാന വില്ലന് കഥാപാത്രത്തിന്റെ പേര് ബല്‍ദേവ് എന്ന് മാറ്റി. പ്രധാന കഥാപാത്രവും വില്ലന് കഥാപാത്രവും തമ്മിലുള്ള സംഭാഷണവും പൃഥ്വിരാജും അച്ഛന്‍ കഥാപാത്രവും തമ്മിലുള്ള സംഭാഷണത്തവും ഒഴിവാക്കിയവയില്‍ ഉള്‍പ്പെടും. അതേസമയം എന്‍ഐഎ പരാമര്‍ശം മ്യൂട്ട് ചെയ്തിട്ടുണ്ട്.