
48 മണിക്കൂറിനുള്ളിൽ 100 കോടി ക്ലബിലെത്തി എമ്പുരാൻ
100 കോടി ക്ലബിൽ എമ്പുരാൻ. 48 മണിക്കൂറിനുള്ളിൽ 100 കോടി എന്ന നേട്ടത്തിലെത്താൻ സിനിമയ്ക്ക് സാധിച്ചത്. സിനിമാ ചരിത്രത്തിലെ തന്നെ അപൂർവ നേട്ടമാണ് എമ്പുരാൻ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. നൂറു കോടി ക്ലബിലെത്തിയ വിവരം മോഹൻലാലാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. വിജയത്തിന്റെ ഭാഗമായതിന് ആരാധകർക്കെല്ലാവർക്കും ഹൃദയംഗമമായ നന്ദിയും താരം രേഖപ്പെടുത്തി.
2019ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാന്‍ നിര്‍മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.