
ഹൈദരാബാദിനെ തകർത്ത് ലക്നൗ സൂപ്പർ ജൈൻറ്സ്
ഹൈദ്രാബാദിനെ അടിച്ചൊതുക്കി ലക്നൗവിന് വിജയം. ടോസ് നേടിയ ലക്നൗ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. അപകടകാരികളായ അഭിഷേക് ശര്‍മ്മയെയും ഇഷാന്‍ കിഷനെയും തുടക്കത്തിൽ തന്നെ പുറത്താക്കി ശാർദുൽ താക്കൂർ ലക്നൗവിന് തുടക്കത്തിൽ തന്നെ മുൻതൂക്കം നൽകി.
തുടക്കത്തിൽ തിരിച്ചടിയേറ്റെങ്കിലും ട്രാവിസ് ഹെഡ് – നിതീഷ് റെഡ്ഡി സഖ്യം സ്കോർ മുൻപോട്ട് നീക്കി. 28 പന്തിൽ 47 റൺസ് എടുത്ത ഹെഡിനെ പ്രിന്‍സ് യാദവ് പുറത്താക്കി. പിന്നീട് ഹൈദരാബാദിന് പ്രതീക്ഷ നൽകി ബാറ്റ് വീശിയ ക്ലാസ്സന്‍ നിർഭാഗ്യകരമായ രീതിയിൽ റണൗട്ടായതും ഹൈദരാബാദിന് തിരിച്ചടിയായി. 32 റൺസ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയെ രവി ബിഷ്ണോയി പുറത്താക്കി.
128/5 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ സൺറൈസേഴ്സിനെ 3 പന്തിൽ 36 റൺസ് നേടിയ അനികേത് വർമയുടേയും നാല് പന്തിൽ 18 റൺസ് നേടിയ പാറ്റ് കമ്മിൻസന്റെ ബാറ്റിങ്ങുമാണ് 190 എന്ന സ്കോറിലേക്ക് ഹൈദരാബാദ് എത്തിയത്. ശാർദുൽ താക്കൂർ 4 വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലക്നൗ സൂപ്പര്‍ ജയന്റ്സിന് നിക്കോളസ് പൂരന്റെ വെടിക്കെട്ട് ബാറ്റിങ്ങിനൊപ്പം മിച്ചൽ മാര്‍ഷിന്റെ അര്‍ദ്ധ ശതകം കൂടിയായപ്പോൾ കാര്യങ്ങൾ നിസാരമായി. 26 പന്തിൽ 70 റൺസ് ആണ് നിക്കോളസ് പൂരന്‍ നേടിയത്. മിച്ചൽ മാര്‍ഷ് 31 പന്തിൽ 52 റൺസ് നേടി. ഇരുവരുടേയും ബാറ്റിങ് മികവിൽ 16.1