
മലയാള സിനിമാ ചരിത്രത്തിലെ ആദ്യ IMAX റിലീസ് ചിത്രം ‘എമ്പുരാന്‍’: ചരിത്രത്തിലേക്ക് കാൽവെച്ച് മോഹൻലാലും പൃഥ്വിയും
മലയാള സിനിമ ചരിത്രത്തിലെ ആദ്യ ഐമാക്സ് റിലീസുമായി എമ്പുരാൻ. ഫേസ്ബുക്കിലൂടെയാണ് സംവിധായകൻ പൃഥ്വിരാജ് പ്രഖ്യാപനം നടത്തിയത്. മലയാള സിനിമയുടെ പുത്തൻ ഭാവിയുടെ തുടക്കം ആകട്ടെ എന്ന് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. ഐമാക്സും മലയാള സിനിമയും തമ്മിലുള്ള ദീർഘവും മഹത്തരവുമായ ഒരു ബന്ധത്തിന്റെ തുടക്കമായി ഇത് മാറട്ടെ എന്ന് പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
മാർച്ച് 27 മുതൽ തിരഞ്ഞെടുത്ത ലോകമെമ്പാടുമുള്ള ഐമാക്സ് സ്‌ക്രീനുകളിൽ എമ്പുരാൻ ദൃശ്യമാകും’, എന്നായിരുന്നു വമ്പന്‍ പ്രഖ്യാപനം നടത്തികൊണ്ട് ടീം എമ്പുരാന്‍ കുറിച്ചത്. ഒപ്പം മോഹന്‍ലാലിന്‍റെയും പൃഥ്വിരാജിന്‍റെയും കഥാപാത്രങ്ങള്‍ ഒന്നിച്ചുള്ള പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. മാർച്ച് 27 ന് രാവിലെ 6 മണി മുതൽ സിനിമയുടെ പ്രദർശനം ആരംഭിക്കും.
ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവരുടെടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്,. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.