സ്മൃതി മന്ധാനയ്ക്കും അസമത്തുള്ളയ്ക്കും ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം
സൂപ്പര്‍ താരം സ്മൃതി മന്ധാനയെ ഐസിസി വനിത ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്തു. 2024 ലെ മന്ധാനയുടെ മാസ്മരിക പ്രകടനമാണ് മികച്ച താരമെന്ന പദവിയിലേക്ക് മന്ധാനയെ എത്തിച്ചത് 2018 , 2022 എന്നീ വര്‍ഷങ്ങളിലും മന്ധാനക്കായിരുന്നു പുരസ്‌കാരം. 747 റണ്ണാണ് 13 ഇന്നിംഗ്‌സുകളില്‍ നിന്നും 2024 ല്‍ മന്ധാന നേടിയത് . 57.86 ഏവറേജുള്ള താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 95.5 ആണ് ഒരു വര്‍ഷം വനിതാ ഏകദിനത്തില്‍ നാല് സെഞ്ച്വറികള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന റെക്കോര്‍ഡും കഴിഞ്ഞ വര്‍ഷം സ്മൃതി സ്വന്തം പേരിലാക്കി.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ 117, 136, ന്യൂസിലന്‍ഡിനെതിരെ 100, ഓസ്ട്രേലിയക്കെതിരെ 105 റണ്‍സ് എന്നിവയാണ് താരത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ ഏകദിന സെഞ്ച്വറികള്‍. കരിയറില്‍ ആകെ 10 ഏകദിന സെഞ്ച്വറികളാണ് സ്മൃതി അടിച്ചെടുത്തത്. 95 ഫോറുകളും ആറ് സിക്‌സറുമാണ് കഴിഞ്ഞ വര്‍ഷത്തെ സെഞ്ച്വറികളില്‍ അടിച്ചുകൂട്ടിയത്.
പുരുഷ താരങ്ങളില്‍ അഫ്ഗാനിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ അസ്മത്തുള്ള ഒമര്‍സായിയാണ് മികച്ച ഏകദിന താരം. കഴിഞ്ഞ വര്‍ഷം അഫ്ഗാനായി കളിച്ച 14 ഏകദിനങ്ങളില്‍ 417 റണ്‍സടിച്ച ഒമര്‍സായി 17 വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു. സിംബാബ്വെക്കെിരെ 18 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം.