സാങ്കേതിക തകരാർ: 'പ്രോബ 3' വിക്ഷേപണം മാറ്റി വെച്ചു
സൂര്യൻ്റെ പുറംപാളിയെക്കുറിച്ച് പഠിക്കാനുളള യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ പ്രോബ 3 ദൗത്യ പേടകത്തിൻ്റെ വിക്ഷേപണം മാറ്റിവെച്ചു. റോക്കറ്റിലെ സാങ്കേതിക തകരാർ കണ്ടെത്തിയതിന് പിന്നാലെയാണ് വിക്ഷേപണം മാറ്റി വെച്ചത്. പി എസ് എൽ വി -സി 59 ന്റെ സഹായത്തോടെയായിരുന്നു ഉച്ചയ്ക്ക് 3.12 ഓടെ വിക്ഷേപണത്തിന് ശ്രമിച്ചത്. എന്നാൽ ഐഎസ്ആർഒ റോക്കറ്റിലെ തകരാർ കണ്ടത്തിയതോടെ വിക്ഷേപണം മാറ്റി വെക്കുകയായിരുന്നു. 4.08 ന് ആയിരുന്നു വിക്ഷേപണം തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിന് 1 മണിക്കൂർ മുൻപായാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. പകരം സാങ്കേതിക തകരാർ പരിഹരിച്ച് നാളെ വൈകിട്ട് 4.12ന് വിക്ഷേപണം നടത്തും.