ഇ-സിഗരറ്റുകള്‍, ഐഫോൺ 16 പ്രോ, സ്വർണ്ണ മാലകള്‍; ചെന്നൈ വിമാനത്താവളത്തില്‍ നാല് പേർ പിടിയിൽ
സ്വര്‍ണമാലകളും ഇ- സിഗരറ്റും നാല് പുതിയ ഐഫോണുകളുകളുമായി ചെന്നൈ വിമാനത്താവളത്തിൽ എത്തിയ നാല് യാത്രക്കാർ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിൽ. ക്വാലാലംപൂരിൽ നിന്ന് ചെന്നൈയിലെത്തിയ യാത്രക്കാരാണ് കസ്റ്റംസിന്റെ പിടിയിലായത്. ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പിടിയിലായ യാത്രക്കാരിൽ ഒരാളുടെ അടിവസ്ത്രത്തിനകത്ത് നിന്നാണ് 24 കാരറ്റിന്റെ രണ്ട് സ്വർണ്ണ മാലകൾ കണ്ടെടുത്തത്. കൂടാതെ 3,220 ഇ-സിഗരറ്റുകളും നാല് ഐഫോൺ 16 പ്രോയും ഇവരുടെ ബാഗിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഗ്രീൻ ചാനൽ വഴി പുറത്തേക്ക് പോകാൻ ശ്രമിക്കുമ്പോഴായിരുന്നു ഇവര്‍ പിടിയിലായത്.