രാജ്യത്ത് അവസാനഘട്ട പോളിംഗ് പുരോഗമിക്കുന്നു
ന്യൂഡല്‍ഹി: 17-ാമത് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി. ഏഴ് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമായി 59 മണ്ഡലങ്ങളാണ് അവസാനഘട്ടം തെരെഞ്ഞെടുപ്പ് നടക്കുന്നത്.
ഉത്തര്‍പ്രദേശിലും പഞ്ചാബിലും 13 , പശ്ചിമബംഗാളിൽ 9 , ബിഹാറിൽ 8 , ജാര്‍ഖണ്ഡിൽ 3 , ഹിമാചല്‍പ്രദേശിൽ 4 മണ്ഡലങ്ങളിലും കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഢിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണാസി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ആദ്യമണിക്കൂറില്‍ ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പാട്ന രാജ്ഭവന് സ്കൂളിലെ 326-ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.
ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി, ക്രിക്കറ്റ് താരം ഹര്ഭജന് സിങ്, കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് തുടങ്ങിയവരും അവസാനഘട്ട വോട്ടെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി.