ചന്ദ്രബാബു നായിഡു മമത കൂടിക്കാഴ്ച
ദില്ലി : രാജ്യത്ത് എൻഡിഎ വീണ്ടും അധികാരത്തിലെത്തും എന്ന എക്സിറ്റ് പോൾ ഫലങ്ങൾക്കിടെ ടിഡിപി അധ്യക്ഷനും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തി.പ്രതിപക്ഷ പാർട്ടികളുടെ ഐക്യം ഉണ്ടാക്കിയെടുക്കുന്നതിനു വേണ്ടിയാണു ഈ കൂടിക്കാഴ്ച എന്നാണ് അറിയുന്നത്.
വോട്ടിംഗ് മെഷീനുമായി ബന്ധപെട്ടു പ്രതിപക്ഷ പാർട്ടികൾ ബുധനാഴ്ച തെരെഞ്ഞെടുപ്പ് കമ്മീഷനെ കാണുന്നുണ്ട്.അപ്പോൾ മമതയുടെ സാനിധ്യം ഈ കൂടിക്കാഴ്ചയുടെ ഉറപ്പ് വരുത്തിയതായി അറിയുന്നു.
നേരത്തെ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, സീതാറാം യെച്ചൂരി, അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാൾ, മായാവതി ശരത് യാദവ് എന്നിവരുമായും ചന്ദ്രബാബു നായിഡു ചർച്ച നടത്തിയിരുന്നു.