മമതയുടെ വിശ്വസ്തനെതിരെ സിബിഐ ലുക്ഔട്ട് സർക്കുലർ
കൊൽക്കത്ത : ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മമത ബാനര്‍ജിയുടെ വിശ്വസ്തനും കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മിഷണറുമായിരുന്ന രാജീവ് കുമാറിനെതിരേ സി.ബി.ഐ ലുക്ഔട്ട് സർക്കുലർ ഇറക്കി.
രാജീവ് കുമാര്‍ തെളിവ് നശിപ്പിക്കുകയും പ്രതികളെ സരക്ഷിക്കുകയും ചെയ്തുവെന്നാണ് കരുതുന്നതെന്നും അതുകൊണ്ട് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സി.ബി.ഐ. സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളത്.