എക്സിറ്റ് പോളിൽ നിരാശരാകരുത് ;രാഹുൽ
ദില്ലി : തെരെഞ്ഞെടുപ്പ് ഫലങ്ങൾ അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അണികൾക്ക് ഉപദേശവുമായി രാഹുൽ ഗാന്ധി.
'അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണ്. ജാഗ്രതയോടെ ഇരിക്കുക. ഭയപ്പെടരുത്. നിങ്ങള്‍ സത്യത്തിന് വേണ്ടിയാണ് പോരാടിയത്. അജണ്ടകളോടെ വന്നിട്ടുള്ള വ്യാജ എക്സിറ്റ് പോളുകളില്‍ നിരാശരാകരുത്. ആത്മ വിശ്വാസവും കോണ്‍ഗ്രസിനോടുള്ള വിശ്വാസവും തുടരുക. നിങ്ങള്‍ നടത്തിയ കഠിനാധ്വാനം ഒരിക്കലും പാഴായി പോവില്ല, ജയ് ഹിന്ദ്'- രാഹുല്‍ ഗാന്ധി ട്വറ്ററില്‍ കുറിച്ചു.