കഴക്കൂട്ടത്ത് വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു
കഴക്കൂട്ടം: കഴക്കൂട്ടത്ത് വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു. തുമ്പ സ്വദേശി അബ്രഹാം കോര (61) ആണ് മരിച്ചത്. ശക്തമായ തിരയിലും ചുഴിയിലും വള്ളം മറിഞ്ഞാണ് അപകടം.
മല്‍സ്യ ബന്ധനത്തിന് പുറപ്പെട്ട വള്ളത്തില്‍ ഏഴുപേരാണ് ഉണ്ടായിരുന്നത്. കൂടെയുള്ളവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ മത്സ്യബന്ധനം നിരോധിച്ചിരിക്കെയാണ് അപകടം. മൃതദേഹം മെഡി.കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.