ലക്ഷദ്വീപിലുള്ള മീന്‍പിടിക്കുന്ന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ഉത്തരവ്
കവരത്തി: ലക്ഷദ്വീപില്‍ വീണ്ടും വിവാദ ഉത്തരവുകളുമായി അഡ്മിനിസ്ട്രേഷന്. മത്സ്യബന്ധത്തിന് പോകുന്ന ഓരോ ബോട്ടിലും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഉണ്ടാകണമെന്നാണ് പുതിയ ഉത്തരവ്. മീന്‍പിടിത്തത്തിനായി പോകുന്ന ബോട്ടില്‍ സിസിടിവി സ്ഥാപിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
സുരക്ഷ വര്‍ധിപ്പിക്കാനാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് അഡ്മിനിസ്ട്രേഷന്റെ വാദം. ബര്‍ത്തിങ് പോയിന്റുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നാണ് നിര്‍ദേശം. അതേസമയം, അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങള്‍ മുഴുവന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദ്വീപില്‍ ജനങ്ങള്‍ പ്രതിഷേധം തുടരുകയാണ്.