ഗാസിപുരില്‍ ഗംഗാതീരത്ത് വീണ്ടും മൃതദേഹങ്ങള്‍ അടിയുന്നു
ന്യൂഡല്‍ഹി: ഗാസിപുര്‍ ഗംഗാതീരത്ത് വീണ്ടും മൃതദേഹങ്ങള്‍ അടിയുന്നു. ബിഹാറിലെ ബുക്സറിന് 55 കിലോമീറ്റര്‍ അകലെയാണ് ഇന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച ബുക്സറില്‍നിന്ന് നൂറിലധികം മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. യുപിയില്‍നിന്നാണ് മൃതദേഹങ്ങള്‍ വരുന്നതെന്ന് ബിഹാര്‍ അധികൃതര്‍ വാദിക്കുന്നു.
സംസ്ഥാനത്ത് മൃതദേഹങ്ങള്‍ വെള്ളത്തിലൂടെ ഒഴുക്കിവിടുന്ന പതിവ് ഇല്ലെന്നും ബിഹാര്‍ അധികൃതര്‍ പറയുന്നു.
വടക്കേ ഇന്ത്യയില്‍ കോവിഡ് അതിഭീകരമായി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മൃതദേഹങ്ങള്‍ കോവിഡ് രോഗികളുടേതാണെന്ന സംശയമാണ് ഉയരുന്നത്.
സാധാരണ ശ്മശാനങ്ങളില്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ കൃത്യമായി പാലിക്കപ്പെടാത്തതിനാല്‍ കൂടുതല്‍ വ്യാപിക്കുമെന്ന ഭിതിയിലാണ് മൃതദേഹങ്ങള്‍ നദിയില്‍ തള്ളുന്നതെന്നാണ് കരുതുന്നത്.