ഫസ്റ്റ് ബെല്‍ : തിങ്കളാഴ്ച മുതല്‍ കൈറ്റ് വിക്ടേഴ്സില്‍ പുതിയ ക്ലാസുകള്‍
തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ വിക്ടേഴ്സ് ചാനലില്‍ പുതിയ ക്ലാസുകളായിരിക്കും നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു.ക്ലാസുകള്‍ മുന്‍ നിശ്ചയിച്ച സമയക്രമത്തിലായിരിക്കും നടത്തുക. ഇതരഭാഷാ ക്ലാസുകള്‍ക്ക് മലയാളം വിശദീകരണമുണ്ടാവും. അറബി,ഉറുദു, സംസ്കൃതം ക്ലാസുകള്‍ മറ്റന്നാളായിരിക്കും തുടങ്ങുക.
സംസ്ഥാനത്ത് ടി.വി ഇല്ലാത്ത 4000 വീടുകളുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. ഈ വീടുകളില്‍ രണ്ടുദിവസത്തിനുള്ളില്‍ ടി.വി ലഭ്യമാക്കും.മികച്ച പ്രതികരണമാണ് ആദ്യഘട്ടത്തില്‍ ക്ലാസുകള്‍ക്ക് ലഭിച്ചതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അധികൃതര്‍ വിലയിരുത്തി.