വയനാട്ടിലെ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉറപ്പാക്കാന്‍ രാഹുല്‍; പുതിയ പഠന രീതിക്ക് പൂര്‍ണ പിന്തുണ
വയനാട്: വയനാട്ടിലെ ആദിവാസി വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉറപ്പാക്കാന്‍ അവരുടെ എം.പി രാഹുല്‍ ഗാന്ധി. വിദ്യാര്‍ഥികള്‍ക്ക് ഇതിന് ആവശ്യമായ പഠന സാമഗ്രികള്‍ നല്‍കുമെന്ന് എം.പി ഉറപ്പു നല്കി. ഇക്കാര്യം അറിയിച്ച് അദ്ദേഹം മുഖ്യമന്ത്രിക്കും കലക്ടര്‍ക്കും കത്തയച്ചു. നൂതനമായ ഉപകരണങ്ങള്‍ തന്നെ നല്‍കണമെന്ന് അദ്ദേഹം കത്തില്‍ പറയുന്നു. എന്തൊക്കെയാണ് ആവശ്യമെന്ന് അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. പുതിയ പഠന രീതിക്ക് അദ്ദേഹം പൂര്‍ണ പിന്തുണ അറിയിച്ചു.