യുട്യൂബര്‍ 'ചെകുത്താനെ' വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി; നടന് ബാലയ്ക്കെതിരെ കേസ്
ഷിഗല്ല ബാധിച്ച് വയനാട്ടില്‍ രണ്ട് പേര് മരിച്ചു. നൂല്‍പ്പുഴ പിലാക്കാവ് കോളനിയിലെ ആറ് വയസുകാരിയും ചീരാല്‍ സ്വദേശിയായ 59 വയസുകാരനുമാണ് ഷിഗല്ല ബാധിച്ച് മരിച്ചത്. ഇവര്‍ക്ക് ഷിഗല്ല കണ്ടെത്തിയത് മരണ ശേഷം നടത്തിയ ടെസ്റ്റില്‍ ആണ്.
ഇതുവരെ 8 പേര്‍ക്ക് ജില്ലയില്‍ ഷിഗല്ല സ്ഥിരീകരിച്ചിട്ടുണ്ട്. മലിന ജലത്തിലൂടെയും മോശം ഭക്ഷണത്തിലൂടെയുമാണ് ഷിഗല്ലോസിസ് എന്ന രോഗം പകരുന്നത്. ഷിഗല്ല മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ജില്ലയില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. രോഗാണുബാധയ്ക്ക് കാരണമാവുന്നത് ഷിഗല്ല വിഭാഗത്തില്‍പെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് (shigellosis) അഥവാ ഷിഗല്ലാ. ഈ രോഗത്തിന്റെ പ്രധാന ലക്ഷണം വയറിളക്കമാണ്.