'ഫസ്റ്റ് ബെല്‍' വീഡിയോകളോട് അസഭ്യരീതിയില് പ്രതികരിച്ചവര്‍ കുടുങ്ങും: കെ അൻവർ സാദത്ത്
തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ ക്ലാസുകളില്‍ അവതരിപ്പിച്ച വീഡിയോകളോട് സഭ്യതയ്ക്ക് നിരക്കാത്ത രീതിയില്‍ പ്രതികരിച്ചവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് കൈറ്റ് വിക്ടേഴ്സ് സിഇഒ കെ അന്‍വര്‍ സാദത്ത് വ്യക്തമാക്കി. ജൂണ്‍ ഒന്നിന് ഫസ്റ്റ് ബെല്‍ എന്ന പേരിലാണ് വിക്ടേഴ്സ് ചാനലിലും മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലുടെ സംപ്രേക്ഷണം ചെയ്ത വീഡിയോകളോടും ചിലര്‍ സഭ്യതയുടെ അതിര് വരമ്പുകള്‍ ലംഘിക്കുന്ന രീതിയില്‍ പ്രതികരണങ്ങള്‍ നടത്തിയിരുന്നു.
സൈബറിടങ്ങളിലെ ഇത്തരം പ്രതികരണങ്ങള്‍ വേദനാജനകമാണെന്ന് കെ അന്‍വര്‍ സാദത്ത് ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കി. നിരവധിപ്പേരാണ് അധ്യാപികമാരോട് സമൂഹമാധ്യമങ്ങളില്‍ നടത്തിയ അസഭ്യ പരാമര്‍ശങ്ങളെക്കുറിച്ച് രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.