ചടയമംഗലത്ത് കുഴിമന്തി കഴിച്ച മൂന്നു വയസ്സുകാരി മരിച്ചു
കൊല്ലം : ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മൂന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. കൊല്ലം ചടയമംഗലത്താണ് സംഭവം. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ചടയമംഗലം സ്വദേശി സാഗര്‍- പ്രിയ ദമ്ബതികളുടെ മകള്‍ ഗൗരി നന്ദയാണ് മരിച്ചത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയ ഉടനെ ശ്വാസ തടസ്സം അനുഭവപ്പെട്ട കുട്ടിയെ രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചു.
സംഭവത്തില്‍ രക്ഷിതാക്കള്‍ ചടയമംഗലം ഇലവക്കോട് പ്രവര്‍ത്തിക്കുന്ന 'തടവറ' ഹോട്ടലിനെതിരെ പോലീസില്‍ പരാതി നല്കി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ മരണകാരണം പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ വെക്തമാകുവെന്ന് പോലീസ് പറഞ്ഞു.
കുഴിമന്തി പോലുള്ള ആഹാരങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കരുതെന്നും ഇത്തരത്തിലുള്ള ആഹാരങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് ദഹന പ്രശ്നം ഉണ്ടാക്കുമെന്നും ഫുഡ് സേഫ്റ്റി ഓഫീസര്‍ വിനോദ്കുമാര്‍ പറഞ്ഞു.