ലോക മണ്ണ് ദിനാചരണം മാറ്റിവച്ചു
2025 ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് ഡിസംബർ 5 ന് നടത്താനിരുന്ന പരിപാടി സാങ്കേതിക കാരണങ്ങളാൽ മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനം പുതുക്കിയ തീയതിയിൽ നടത്തുന്ന ചടങ്ങിൽ നൽകും. കൂടുതൽ വിവരങ്ങൾക്ക്: 0471 2541776/ 9544727095/ 7025802695.

