ഓഡിറ്റ് ദിവസ് വാരാചരണ ചടങ്ങുകൾ സമാപിച്ചു
ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് വകുപ്പ് സംഘടിപ്പിച്ച ഓഡിറ്റ് ദിവസ് 2025ന്റെ ഭാഗമായി നടന്ന വാരാചരണ പരിപാടികൾ സമാപിച്ചു. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന യോഗത്തിൽ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. അക്കൗണ്ടന്റ് ജനറൽ വിഷ്ണുകാന്ത്, മുൻ ഡപ്യൂട്ടി സി എ ജി വി കുര്യൻ, ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറൽബാഷാ മുഹമ്മദ് നബി എന്നിവർ സംബന്ധിച്ചു. നവംബർ 19 മുതൽ 25 വരെയാണ് വാരാചരണം നടന്നത്. ഭരണ നിർവഹണം വെച്ചപ്പെടുത്തുന്നതിൽ ഓഡിറ്റിംഗിന്റെ പങ്ക് പ്രചരിപ്പിക്കുന്ന വിവിധ പരിപാടികളും മൽസരങ്ങളും സംഘടിപ്പിച്ചു. വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു.

