ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന് തുടക്കമായി
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍, ലംഗവിവേചനം അവസാനിപ്പിക്കാന്‍ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ ഡിസംബര്‍ 10 വരെ സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായി കളക്ടറേറ്റ് പരിസരത്ത് സംഘടിപ്പിച്ച ജില്ലാതല റാലി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഫളാഗ് ഓഫ് ചെയ്തു.
സ്ത്രീധന -ശൈശവ വിവാഹം നിരോധനം, ദുരാചാരങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്ത് ചൂഷണരഹിതമായ സമൂഹം സൃഷ്ടിക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നത്. ജില്ലയിലെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍,പൊതുമേഖല,സഹകരണ സ്ഥാപനങ്ങളില്‍ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പോഷ് ആക്ട്, ഡിവി ആക്ട്, ശൈശവ വിവാഹ നിരോധന നിയമം, സ്ത്രീധന നിരോധന നിയമം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള സൈബര്‍ ആക്രമണം എന്നിവ സംബന്ധിച്ച് ഏകദിന പരിപാടി സംഘടിപ്പിക്കും.
കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും അമ്മമാര്‍ക്കും പ്രത്യേക കൗണ്‍സിലിങ്, ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ കെ.ആര്‍ ബിന്ദുബായ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കാര്‍ത്തിക അന്നാ തോമസ്, വനിതാ ശിശു വികസന ജില്ലാ പ്രോഗ്രാം ഓഫീസര്‍ എം.ജി ഗീത, ജില്ലാ വനിതാസെല്‍ ഇന്‍-ചാര്‍ജ് ജാന്‍സി ജോര്‍ജ്, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്‍. പി ഗീത, എം. ജീജ, വകുപ്പ് ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു

