തദ്ദേശ തിരഞ്ഞെടുപ്പ്; വയനാട്ടില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി
തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വയനാട് ജില്ലയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ ഉത്തരവായി. പരസ്യപ്രചാരണം അവസാനിക്കുന്ന ഡിസംബര്‍ ഒന്‍പതിന് വൈകിട്ട് 6 മുതല്‍ വോട്ടെടുപ്പ് തിയതിയായ ഡിസംബര്‍ 11 ന് അര്‍ദ്ധ രാത്രി വരെയും വോട്ടെണ്ണല്‍ ദിവസമായ ഡിസംബര്‍ 13 നുമാണ് ജില്ലയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി ഉത്തരവായത്.

