ജവഹര്‍ നവോദയ പ്രവേശന പരീക്ഷ ഡിസംബര്‍ 13ന്
കണ്ണൂര്‍ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2026- 27 അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ ഡിസംബര്‍ 13ന് രാവിലെ 11.30 മുതൽ 1.30 വരെ ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. അപേക്ഷ നല്‍കിയ വിദ്യാര്‍ഥികള്‍ www.navodaya.gov.in വെബ്‌സൈറ്റില്‍ നിന്നും ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണം. ഏതെങ്കിലും കാരണവശാല്‍ ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് ചെണ്ടയാട് ജവഹര്‍ നവോദയ വിദ്യാലയം ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04902 962965

