ചൈൽഡ് വെൽഫെയർ കമ്മറ്റി, ജുവനൈൽ ജസ്റ്റീസ് ബോർഡ് അംഗങ്ങൾ ചാർജ്ജെടുത്തു
വനിത ശിശു വികസന വകുപ്പിന്റെ ആലപ്പുഴ ജില്ലയിലെ ചൈൽഡ് വെൽഫെയർ കമ്മറ്റി, ജുവനൈൽ ജസ്റ്റീസ് ബോർഡ് അംഗങ്ങൾ ചാർജ്ജെടുത്തു.
ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയർപേഴ്സണായി ബി ഗീതയും അംഗങ്ങളായി ഷക്കീല വഹാബ്, കെ എസ് ജോസി ബാസ്റ്റിൻ, വൈ മഹീദേവി, മിനി തോമസ്, ജുവനൈൽ ജസ്റ്റീസ് ബോർഡ് അംഗങ്ങളായി കെ ആർ ശ്രീലേഖയും ഡോ. സജി മാത്യൂ എന്നിവരും ചാർജ്ജ്
എടുത്തു.

