നിലമ്പൂർ വനമേഖലയിൽ രണ്ട് കൊമ്പനാനകളുടെ ജഡം കണ്ടെത്തി
നിലമ്പൂർ സൗത്ത് ഡിവിഷൻ വനമേഖലയ്ക്ക് കീഴിൽ രണ്ട് കാട്ടാനകളുടെ ജഡം കണ്ടെത്തി. കാളികാവ് റേഞ്ചിലെ ടി കെ ഉന്നതിയിൽ സ്വകാര്യ വ്യക്തിയുടെ പ്രദേശത്ത് 15 വയസ് പ്രായമുള്ള കൊമ്പനാനയുടെ ജഡവും കരുളായി റേഞ്ച് പരിധിയിലെ കാരീരി വനപ്രദേശത്ത് 40 വയസുപ്രായമുള്ള കൊമ്പനാനയുടെ ജഡവുമാണ് കണ്ടെത്തിയത്. ടി കെ ഉന്നതിയിൽ കണ്ടെത്തിയ ജഡത്തിന് ഒരു ദിവസം പഴക്കമുണ്ട്. കാരീരി വനമേഖലയിൽ കണ്ടെത്തിയ കാട്ടാനയ്ക്ക് രണ്ട് മാസത്തോളം പഴക്കമുണ്ട്. ആനയുടെ കൊമ്പുകൾ നഷ്ടമായിട്ടില്ല. മെഡിക്കൽ സംഘത്തിൻറെ പരിശോധനയ്ക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാവൂവെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

