‘ഹരിയാനയിൽ വോട്ടുകൊള്ള നടന്നു; 25ലക്ഷം വോട്ടുകൾ കവർന്നു; രാഹുൽ ഗാന്ധി
ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടുകൊള്ള ആരോപിച്ച് രാഹുൽ ഗാന്ധി. എച്ച് ഫയൽ എന്ന പേരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ. എല്ലാ എക്‌സിറ്റ് പോളുകളിലും കോൺഗ്രസ് വിജയിക്കുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. എന്നാൽ ഹരിയാനയുടെ ചരിത്രത്തിൽ ആദ്യമായി പോസ്റ്റൽ വോട്ടുകൾക്ക് വിരുദ്ധമായി ബാലറ്റ് വോട്ടുകൾ എത്തിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
22,779 വോട്ടുകൾക്കാണ് കോൺഗ്രസിന് ഹരിയാന നഷ്ടപ്പെട്ടത്. നയാബ് സിങ് സൈനി ഫലം വരുന്നതിനു 2 ദിവസം മുൻപ് ബിജെപി സർക്കാർ ഉണ്ടാക്കും എന്നും, ബിജെപി യുടെ കയ്യിൽ എല്ലാ സംവിധാനവും ഉണ്ടെന്ന് പറഞ്ഞു. ഹരിയനയിൽ 25ലക്ഷം വോട്ടുകൾ കവർന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഒരേ യുവതി 22 തവണ ഹരിയാനയിൽ വോട്ട് ചെയ്തു. ശ്വേത, സ്വീറ്റി തുടങ്ങിയ പല പേരുകളിൽ ആണ് വോട്ട് ചെയ്തതെന്ന് അദേഹം പറഞ്ഞു.
ഇരട്ട വോട്ടുകൾ, അസാധു വോട്ടുകൾ, ബൾക് വോട്ടുകൾ, ഫോം 6ന്റെയും 7ന്റെയും ദുരുപയോഗം എന്നിങ്ങനെയാണ് കൊള്ള നടത്തിയത്. 2കോടി വോട്ടർമാർ ഉള്ളിടത്ത് 25 ലക്ഷം കൊള്ള നടത്തി. അതിനർത്ഥം ഹരിയാനയിലെ എട്ടിൽ ഒരു വോട്ട് വ്യാജമെന്നാണ്. ഒരു സ്ത്രീയുടെ പേരിൽ 100 വോട്ടുകൾ നടന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വ്യാജ വോട്ടിനായി ബ്രസീലിയൻ മോഡലിനെ ഉപയോഗിച്ചുവെന്നും ബ്രസീലിയൻ മോഡലിന് ഹരിയാനയിലെ വോട്ടർ പട്ടികയിൽ എന്ത് കാര്യമെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
2 പോളിംഗ് ബൂത്തിൽ ആയി 223 സ്ഥലത്ത് ഒരു സ്ത്രീയുടെ ഫോട്ടോ. 124177 വോട്ടർ മാർക്ക് വ്യാജ ഫോട്ടോ. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കുന്നത്. ഇരട്ടിപ്പ് നീക്കം ചെയ്യാനുള്ള സോഫ്റ്റ് വെയർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശം ഉണ്ട്. പക്ഷെ അത് ഉപയോഗിക്കാത്തത് ബിജെപിയെ സഹായിക്കാനാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി നേതാവ് യു പിയിലും ഹരിയാനയിലും വോട്ട് ചെയ്തുവെന്ന് അദേഹം ആരോപിച്ചു.

