വനിതാ തൊഴിൽ പരിശീലന കേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു
കണ്ണൂർ ജില്ലാ പഞ്ചായത്തും ഏഴോം ഗ്രാമപഞ്ചായത്തും സംയുക്തമായി നിർമിച്ച കൊട്ടില കുഞ്ഞാൻ ചാലിൽ പട്ടികജാതി വനിതാ തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി.വി ഗോവിന്ദൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം സി.പി ഷിജു, പി സുലോചന, ആർ അജിത, ഉഷ പ്രവീൺ, കെ.വി രാജൻ, ഇ.ടി വേണുഗോപാൽ, എം.പി മൃദുല, പി.എം ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

