സ്കൂളുകൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു
കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ കീഴിലുള്ള സ്‌കൂളുകളിൽ സ്പോർട്‌സ് കിറ്റുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവിലാണ് കിറ്റ് വിതരണം ചെയ്തത്.
കൊട്ടില ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. സെക്രട്ടറി റ്റൈനി സൂസൻ ജോൺ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം സി.പി ഷിജു, ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ, സ്കൂൾ പ്രധാനാധ്യാപിക ടി പി രമണി, ഡോ.രാജേഷ്, പി ബിജുകുമാർ, രവീന്ദ്രൻ തിടിൽ, കെ.വി രാജൻ എന്നിവർ സംസാരിച്ചു.

