തലശ്ശേരി എഞ്ചിനീയറിങ് കോളേജ് ഇ. നാരായണൻ സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു
വൈജ്ഞാനിക നൂതനത്വ സമൂഹമായി കേരളത്തെ പരിവർത്തിപ്പിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലശ്ശേരി എഞ്ചിനീയറിങ് കോളേജിൽ ഇ നാരായണൻ സ്്മാരക ഓഡിറ്റോറിയം ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ നടത്തുന്ന ഇത്തരം ശ്രങ്ങളോട് ചേർന്നു നിൽക്കുന്ന പ്രവർത്തനങ്ങളാണ് തലശ്ശേരി എഞ്ചിനീയറിങ് കോളേജ് നടത്തുന്നത് എന്ന് വിദ്യാർഥികളുടെ വിവിധ മേഖലകളിലെ മികവ് വ്യക്തമാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കർ അഡ്വ. എ. എൻ. ഷംസീർ അധ്യക്ഷനായി.
സഹകരണരംഗത്തെ മുതിർന്ന നേതാവായിരുന്നു ഇ. നാരായണന്റെ ചിത്രം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു. കുസാറ്റ് എംബിഎ യിൽ രണ്ടാം റാങ്ക് നേടിയ എ. ടി. ഷിൻജുൽ, എൻ.സി.സി സംസ്ഥാനത്തെ മികച്ച കേഡറ്റ് എ. പി. യധുൻ, എൻപിടിഇഎൽ എലൈറ്റ് ഗോൾഡ് മെഡൽ നേടിയ ടിആർ. മാളവിക, വികെ. ദേവപ്രിയ, പിവി ദൃശ്യ എന്നിവർക്ക് മുഖ്യമന്ത്രി ഉപഹാരം നൽകി. ഇ. നാരായണന്റെ കുടുംബാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.
സ്പീക്കർ അഡ്വ. എ. എൻ. ഷംസീറിന്റെ എംഎൽഎമാരുടെ ആസ്തി വികസനഫണ്ടിൽ നിന്ന് 2.40 കോടി രൂപ ചെലവഴിച്ചാണ് ഓഡിറ്റോറിയം നിർമിച്ചത്. ഒരേസമയം 1400 പേർക്ക് ഇരിക്കാവുന്ന സൗകര്യമാണ് ഓഡിറ്റോറിയത്തിലുള്ളത്.
പി. ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സി. സവിത റിപ്പോർട്ട് അവതരിപ്പിച്ചു. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എം. പി. ശ്രീഷ കോളേജ് സിൽവർ ജൂബിലി ലോഗോ പ്രകാശനം ചെയ്തു. കേപ്പ് ഡയറക്ടർ ഡോ.വി. എ താജ്ജുദ്ദീൻ അഹമ്മദ് കേരള ഫ്യുച്ചർ ടെക്‌നോളജി ഹബ് ലോഗോ പ്രകാശനം ചെയ്തു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. പി. അനിത, എരഞ്ഞോളി പഞ്ചായത്ത് അംഗം കെ. വി. നിമിഷ, കോളേജ് പ്രിൻസിപ്പൽ ഡോ. എബി ഡേവിഡ്, മുൻ പ്രിൻസിപ്പൽ ഡോ. പി. രാജീവ്, എഞ്ചിനീയറിങ് കോളേജ് സ്റ്റാഫ് ക്ലബ് പ്രസിഡന്റ് പ്രൊഫ. ടി .വി. രേഷ്മ, കോളേജ് യൂണിയൻ പ്രതിനിധി ബി. അരുൺജിത്ത്, അലുമ്‌നി അസോസിയേഷൻ ട്രഷറർ എ. കെ. അനസ്, പിടിഎ വൈസ് പ്രസിഡന്റ് പി. അജിത്ത് എന്നിവർ സംസാരിച്ചു.

