Wednesday, November 05, 2025
 
 
⦿ ‘ഹരിയാനയിൽ വോട്ടുകൊള്ള നടന്നു; 25ലക്ഷം വോട്ടുകൾ കവർന്നു; രാഹുൽ ​ഗാന്ധി ⦿ സൗദിയിൽ ഇന്ത്യക്കാരനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികൾ അറസ്റ്റിൽ ⦿ നിലമ്പൂർ വനമേഖലയിൽ രണ്ട് കൊമ്പനാനകളുടെ ജഡം കണ്ടെത്തി ⦿ മുഖ്യമന്ത്രി സ്ഥാനാർത്ഥി വിജയ് തന്നെ, പ്രമേയം പാസാക്കി ടിവികെ ⦿ ചരിത്രമെഴുതി സൊഹ്‌റാന്‍ മംദാനി; ന്യൂയോര്‍ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ജയം ⦿ കേരളത്തിന് എസ്എസ്‌കെ ഫണ്ട് ആദ്യ ഗഡുവായി 92.41 കോടി രൂപ അനുവദിച്ചു ⦿ മണ്ണാറശാല ആയില്യം; 12ന് അവധി ⦿ യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസ്; പ്രകോപനം പുകവലി ചോദ്യം ചെയ്തത് ⦿ വിമാന ടിക്കറ്റ് റദ്ദാക്കല്‍; റീഫണ്ട് മാനദണ്ഡങ്ങളിൽ സുപ്രധാന മാറ്റങ്ങളുമായി ഡിജിസിഎ ⦿ കന്നഡ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ ⦿ ലോൺ തട്ടിപ്പ് കേസിൽ അനിൽ അംബാനിക്കെതിരെ ഇഡി നടപടി; 7500 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ⦿ സംസ്ഥാനത്ത് എസ്‌ഐആർ തുടങ്ങുന്നു; ബിഎൽഒമാർ ഇന്ന് മുതൽ വീടുകളിൽ എത്തും ⦿ മമ്മൂട്ടി മികച്ച നടൻ, ഷംല ഹംസ നടി, ചിദംബരം സംവിധായകന്‍ ⦿ മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു ⦿ 51 സീറ്റ് നേടി കോൺഗ്രസ് കോർപ്പറേഷൻ ഭരിക്കും; ശബരീനാഥന്‍ ⦿ ഭൂചലനത്തില്‍ വിറച്ച് അഫ്ഗാനിസ്ഥാന്‍; 20 പേര്‍ മരിച്ചു; 300ലേറെ പേര്‍ക്ക് പരുക്ക് ⦿ തെലങ്കാന വാഹനാപകടം; മരണം 20 ആയി ⦿ കേരളത്തിന് സീ പ്ലെയിൻ റൂട്ടുകൾ അനുവദിച്ചു ⦿ ക്ഷേമ പെൻഷൻ: ഇത്തവണ 3600 രൂപ കയ്യിലെത്തും ⦿ ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു; ഒളിമ്പിക്‌സ് മെഡൽ നേടിയ ആദ്യ മലയാളി ⦿ 90,000 അരികെ സ്വർണവില: ഇന്ന് വർധിച്ചത് 880 രൂപ ⦿ ചീനിക്കുഴി കൂട്ടക്കൊലപാതകം; ഹമീദിന് വധശിക്ഷ ⦿ കോഴിക്കോട്ടെ ആറുവയസുകാരിയുടെ കൊലപാതകം; അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം ശിക്ഷ ⦿ ഒറ്റയടിക്ക് കുറഞ്ഞത് 1400 രൂപ; ഇന്നത്തെ സ്വര്‍ണവില ⦿ സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരമരണം ⦿ പെൻഷൻ 2000 രൂപ;സ്ത്രീ സുരക്ഷാ പെൻഷൻ 1000; ജനകീയ പ്രഖ്യാപനങ്ങളുമായി പിണറായി വിജയൻ സർക്കാർ ⦿ ക്ലൗഡ് സീഡിങ് ദൗത്യം ഫലം കണ്ടില്ല; ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്തില്ല ⦿ നെയ്യാറ്റിൻകരയിൽ മത്സ്യം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ⦿ വനിതാ പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂരിൽ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ് ⦿ അൽപശി ആറാട്ട്: തിരുവനന്തപുരം വിമാനത്താവളത്തിൽ 30 ന് റൺവേ അടച്ചിടും ⦿ ശബരിമല സ്വർണക്കൊള്ള: മുരാരി ബാബു 4 ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ ⦿ എസ്‌ഐആർ ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളി, നിഷ്‌കളങ്കമായി കാണാനാകില്ല; മുഖ്യമന്ത്രി ⦿ ഇന്ത്യയിലെ ആദ്യത്തെ ‘ഡിസൈനർ സൂ’ ; പുത്തൂർ മൃഗശാല ഇന്ന് തുറക്കും ⦿ അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; തൊഴിലാളി മരിച്ചു ⦿ കേരളത്തില്‍ ഒരു സ്‌പോര്‍ട്‌സ് ഇക്കോണമി വികസിപ്പിച്ചെടുക്കും: മന്ത്രി വി. അബ്ദുറഹിമാന്‍

പൊതുജനാരോഗ്യരംഗം കൂടുതൽ ജനസൗഹൃദപരവും ആധുനികവുമാക്കി: മുഖ്യമന്ത്രി

05 November 2025 12:20 PM

* കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ മൾട്ടി സ്‌പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

* ഗർഭാശയഗള കാൻസർ പ്രതിരോധ എച്ച്പിവി വാക്‌സിനേഷൻ പൈലറ്റ് പദ്ധതിക്ക് തുടക്കമായി


സംസ്ഥാനത്തെ താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജ് ആശുപത്രികൾ വരെ സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനം വന്നെന്നും പൊതുജനാരോഗ്യരംഗം കൂടുതൽ ജനസൗഹൃദപരവും ആധുനികവുമാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയുടെ മൾട്ടി സ്‌പെഷ്യാലിറ്റി കെട്ടിടം, ഡിജിറ്റൽ മാമോഗ്രാം മെഷീൻ, ഗർഭാശയ ഗള കാൻസർ പ്രതിരോധത്തിനുള്ള എച്ച് പി വി വാക്സിൻ വിതരണ സംസ്ഥാനതല പൈലറ്റ് പദ്ധതി എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


സർക്കാരിന്റെ ദീർഘവീക്ഷണത്തോടെയുള്ള മറ്റൊരു വലിയ ചുവടുവെപ്പാണ് ഗർഭാശയഗള കാൻസർ പ്രതിരോധ എച്ച്പിവി വാക്‌സിനെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ ജില്ലയിൽ തുടക്കമായ ഈ പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിൽ സ്ത്രീകളിൽ കണ്ടു വരുന്ന രണ്ടാമത്തെ പ്രധാനപ്പെട്ട അർബുദമാണ് ഗർഭാശയ ഗള അർബുദം. ഇത് പ്രതിരോധത്തിനായാണ് പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥിനികൾക്ക് എച്ച്പിവി വാക്‌സിനേഷൻ ആരംഭിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.


കേവലമായ ഒരു കെട്ടിടമല്ല എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒരുക്കിയ സംവിധാനമാണ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് എന്ന് മുഖ്യമന്ത്രി പറഞ്ഞു. 1957 ൽ ഇഎംഎസ് സർക്കാരിന്റെ കാലത്ത് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായ കൂത്തുപറമ്പ് ആശുപത്രി 2009ൽ താലൂക്ക് ആശുപത്രിയായി ഉയർന്നു. നിലവിൽ വിവിധ സ്പെഷ്യാലിറ്റി സൗകര്യങ്ങളോടുകൂടി 59.23 കോടി രൂപ ചെലവിൽ 12 നിലകളിലായി മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് ഒരുക്കി. 171 കിടക്കകൾ, ഒൻപത് കിടക്കകളുള്ള മെഡിക്കൽ ഐസിയു, നാല് ഓപറേഷൻ തിയറ്ററുകൾ, നാല് ലേബർ സ്യൂട്ടുകളുള്ള ലേബർ റൂം,12 ഒ.പി കൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ വിവിധ മെഡിക്കൽ സ്പെഷ്യലിറ്റി വിഭാഗങ്ങളും ഇവിടെ പ്രവർത്തിക്കുന്നു.


ആരോഗ്യരംഗത്ത് കേരളം രാജ്യത്തിന് മാത്രമല്ല ലോകത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശിശു-മാതൃമരണ നിരക്ക് വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നിലയിലാണ്. ആയുർദൈർഘ്യത്തിന്റെ ആഗോള ശരാശരി 73.5 ആയിരിക്കെ കേരളത്തിൽ ഇത് 77 ആണ്. ഇത്തരം നേട്ടങ്ങൾ യാദൃച്ഛികമായി സംഭവിച്ചതല്ല. കഴിഞ്ഞ ഒരു ദശാബ്ദകാലമായി ആരോഗ്യരംഗത്ത് സർക്കാർ ദീർഘവീക്ഷണം നടത്തി പ്രവർത്തിച്ചതിന്റെ ഫലമാണ്. കോവിഡ് മഹാമാരി ഉൾപ്പെടെ നമ്മൾ നേരിട്ട രീതി രാജ്യവും ലോകവും അത്ഭുതത്തോടെയാണ് നോക്കി കണ്ടത്. സമഗ്ര പരിഷ്‌കരണത്തിനായി ആർദ്രം മിഷന്റെ ഭാഗമായി നടപ്പാക്കിയ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറി. ജീവിതശൈലി രോഗങ്ങൾ പ്രതിരോധിക്കാൻ സാധിച്ചു. ഇത്തരം മാറ്റങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നവരാണ് ഇല്ലാ കഥകൾ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


മാമോഗ്രാം സംവിധാനത്തിന് സഹായിച്ചത് ‘ഗെയിൽ’ ആണ്. സ്തനാർബുദം പോലുള്ള രോഗങ്ങൾ നേരത്തെ കണ്ടെത്താൻ ഈ പരിശോധന ആവശ്യമാണ്. പൊതുജനാരോഗ്യ മേഖലയിൽ മാമോഗ്രാം യാഥാർഥ്യമാകുന്നതോടെ സാധാരണക്കാർക്ക് വലിയ ആശ്വാസമാകും. ഗെയിൽ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ ആരോഗ്യസംരക്ഷണ ദൗത്യത്തിൽ കൈകോർക്കുന്നത് പ്രത്യേക അഭിനന്ദനാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ ആരോഗ്യം, വനിത, ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷയായി. കേരളത്തിന്റെ ആരോഗ്യ രംഗത്തുണ്ടായ മാറ്റത്തിന്റെ ഉത്തമ ഉദാഹരണമാണ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രി കെട്ടിടമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ ആശുപത്രികളെ ജനസൗഹൃദവും ജനകീയവും രോഗി സൗഹൃദവുമാക്കി മാറ്റി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കൂടി സാധ്യമാകും വിധം കാൻസർ ചികിത്സ താലൂക്ക് ആശുപത്രികളിലേക്ക് എത്തിച്ചെന്നും മന്ത്രി പറഞ്ഞു. ഇതുവരെ 5417 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു. 740 കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. താലൂക്ക് ആശുപത്രികളിൽ ഉൾപ്പെടെ 150 ലധികം ആശുപത്രികളിൽ നിലവിൽ ഡയാലിസിസ് സൗകര്യം ലഭ്യമാണ്. ഒൻപത് വർഷം മുമ്പ് നാല് മെഡിക്കൽ കോളേജുകളിലാണ് കാത്ത് ലാബ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 22 ഓളം ഇടങ്ങളിൽ കാത്ത് ലാബുകൾ പ്രവർത്തിക്കുന്നുണ്ട്. കാർട്ടിസെൽ വികസിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ഹോസ്പിറ്റലായി മലബാർ ക്യാൻസർ സെന്റർ മാറി. കൂത്തുപറമ്പ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ പുതിയ തസ്തിക സൃഷ്ടിക്കുന്ന കാര്യം ധനവകുപ്പ് വൈകാതെ യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.


എം.പി.മാരായ ഡോ. വി. ശിവദാസൻ, എം.എൽ.എമാരായ കെ.കെ. ശൈലജ ടീച്ചർ, കെ.പി മോഹനൻ എന്നിവർ മുഖ്യാതിഥികളായി. കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്‌സൺ വി.സുജാത ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration