എം.എസ്.എം.ഇ എക്സ്പോർട്ട് വർക്ക്ഷോപ്പ് നവംബർ 4ന്
കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും കേരള വ്യവസായ-വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ലോക ബാങ്ക് പദ്ധതിയായ റൈസിംഗ് ആൻഡ് ആക്സലറേറ്റിംഗ് എം.എസ്.എം.ഇ പെർഫോർമൻസിൻ്റെ (റാമ്പ്) ഭാഗമായി വൈത്തിരി താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ എം.എസ്.എം.ഇ എക്സ്പോർട്ട് വർക്ക്ഷോപ്പ് നവംബർ 4 രാവിലെ 10ന് മാനന്തവാടി ഹോട്ടൽ ബ്രഹ്മഗിരിയിൽ നടക്കും. നാട്ടിൻ്റെ സ്വന്തം ഉൽപ്പന്നങ്ങൾ അന്താരാഷ്ട്ര വിപണിയിൽ എത്തിച്ച് കയറ്റുമതി വർദ്ധിപ്പിക്കാനും സാമ്പത്തിക പുരോഗതി കൈവരിക്കാനും സംരംഭകരെ പ്രാപ്തമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. കയറ്റുമതിയുമായി ബന്ധപ്പെട്ട വിദഗ്ദർ ക്ലാസുകൾ കൈകാര്യം ചെയ്യും. നിലവിൽ പ്രവർത്തിക്കുന്നതും ഉദ്യം രജിസ്‌ട്രേഷൻ ഉള്ളതുമായ യൂണിറ്റുകൾക്ക് വർക്ക്ഷോപ്പിൽ പങ്കെടുക്കാം.

