മൂന്നുതൊട്ടിപ്പടി റോഡ് ഉദ്ഘാടനം ചെയ്തു
വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് ചെന്നലോട് മൂന്നുതൊട്ടിപ്പടി റോഡ് യാത്രക്കായി തുറന്നു കൊടുത്തു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് തരിയോട് ഗ്രാമപഞ്ചായത്ത് ചെന്നലോട് വാർഡിലെ റോഡ് പ്രവൃത്തി പൂർത്തീകരിച്ചത്. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പോൾ അധ്യക്ഷനായി. വാർഡ് വികസന സമിതി കൺവീനർ കുര്യൻ പായിക്കാട്ട്, സിബി ജോൺ, കുര്യൻ ഷാൻബാഗ്, മത്തായി നിരപ്പിൽ, മോഹനൻ പാറക്കുടി, ബിന്ദു, ശശി പാറക്കുടി, ജയിൻ പുത്തൻപുര, ജോസഫ് പ്ലാച്ചേരി, റിനി ബെന്നി എന്നിവർ പങ്കെടുത്തു.

