കാഴ്ച പരിമിതരായ അധ്യാപകര്‍ക്കുള്ള ഡിജിറ്റല്‍ പരിശീലന പരിപാടിക്ക് തുടക്കം
കൈറ്റിന് കീഴിലുള്ള കൂള്‍ (കൈറ്റ് ഓപ്പണ്‍ ഓണ്‍ലൈന്‍ ലേണിംഗ്) ന്റെ കാഴ്ച പരിമിതരായ അധ്യാപകര്‍ക്കുള്ള ഓഫ് ലൈൻ കംപ്യൂട്ടർ ടൈപ്പിങ് ഓഫീസ് സോഫ്റ്റ് വെയർ പരിശീലനത്തിന് തുടക്കമായി. കൈറ്റ് ജില്ലാ ഓഫീസില്‍ നടന്ന ക്ലാസ്സില്‍ കൈറ്റ് മലപ്പുറം മാസ്റ്റര്‍ ട്രെയിനര്‍ മുഹമ്മദ് ബഷീര്‍ ചെമ്മല, ജി.വി.എച്ച്.എസ്.എസ്.വേങ്ങര എല്‍.പി സ്‌കൂള്‍ അധ്യാപകന്‍ എം. സുധീര്‍, ജി.എച്ച്.എസ്.എസ് പൊന്മുണ്ടം ഹെഡ്മാസ്റ്റര്‍ കെ. ശറഫുദ്ധീന്‍ തുടങ്ങിയവര്‍ ക്ലാസ്സെടുത്തു.
നാല് ദിവസം നീണ്ടു നില്‍ക്കുന്ന ക്ലാസ്സില്‍ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഡിജിറ്റല്‍ വിഭവങ്ങള്‍ വീഡിയോ, ഇമേജ്, സൗണ്ട് എഡിറ്റിംഗ് എന്നിവ പരിശീലിപ്പിക്കും. 27 കാഴ്ച പരിമിതരായ അധ്യാപകരാണ് ക്ലാസ്സില്‍ പങ്കെടുത്തത്. ഒക്ടോബര്‍ 29 (ബുധന്‍) പരിശീലനം സമാപിക്കും.

