കുഞ്ഞിമംഗലം മുഹ്യദ്ദീൻ പള്ളി കുറുവാട്ടമ്പലം റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലെ മുഹ് യദ്ദീൻ പള്ളി കുറുവാട്ട്മ്പലം റോഡ് പ്രവൃത്തി ഉദ്ഘാടനം എം വിജിൻ എംഎൽഎ നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ പ്രാർത്ഥന അധ്യക്ഷത വഹിച്ചു. 215 മീറ്റർ നീളത്തിൽ റോഡ് ടാറിംഗ്, നാല് മീറ്റർ നീളത്തിൽ ക്രോസ് ഡ്രൈൻ, 120 മീറ്റർ നീളത്തിൽ സൈഡ് ഡ്രൈയിൻ കവറിംഗ് സ്ലാബ് ഉൾപ്പടെ റോഡ് നിർമ്മാണ പദ്ധതിക്കായി എം വിജയൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും15 ലക്ഷം രൂപയാണ് അനുവദിച്ചത്.
വാർഡ് അംഗം സന്ദീപ്, പഞ്ചായത്ത് അംഗങ്ങളായ കരുണാകരൻ മാഷ്, കെ ശോഭ, പി.കെ ഷീബ, കെ.വി വാസു, വി ശങ്കരൻ, കെ ഹരിദാസൻ എന്നിവർ സംസാരിച്ചു.

