മൂന്നിലവ് ഗ്രാമപഞ്ചായത്തില്‍ വികസന സദസ് നടത്തി
കോട്ടയം: മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ വികസന സദസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചാര്‍ളി ജോഷ്വാ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന റെനോള്‍ഡ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജോഷി ജോഷ്വാ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വികസന സദസ് റിസോഴ്‌സ് പേഴ്‌സണ്‍ ഷീന്‍ ബി. നെറ്റോയും പഞ്ചായത്തുതല വികസന നേട്ടങ്ങള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. ഷീജമോളും അവതരിപ്പിച്ചു.

