വെളളൂർ ഗ്രാമപഞ്ചായത്തിൽ വികസന സദസ് നടത്തി
കോട്ടയം: ജനുവരിയിൽ വൈക്കം താലൂക്ക് ആശുപത്രിയുടെ ഉദ്ഘാടനം നടക്കുമെന്ന് സി.കെ. ആശ എം.എൽ.എ. വെള്ളൂർ ഗ്രാമപഞ്ചായത്തിലെ വികസന സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ. പ്രതിസന്ധികളെ തരണം ചെയ്ത് ജനങ്ങളെ ചേർത്ത് പിടിച്ച സർക്കാരാണിതെന്നും എം.എൽ.എ. കൂട്ടിച്ചേർത്തു.
വെളളൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. സോണിക അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജോൺസൺ കൊട്ടുകാപ്പളളി വികസന രേഖ പ്രകാശനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ റിസോഴ്‌സ് പേഴ്‌സൺ അജൈബ് ചന്ദ്രനും പഞ്ചായത്ത് തല വികസന നേട്ടങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.എൽ. വിജയയും അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. സന്ധ്യ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി മോഹനൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ലൂക്ക് മാത്യു, ലിസ്സി സണ്ണി, വി.കെ. മഹിളാമണി, ആർ. നികിതകുമാർ, ജയ അനിൽ, കെ.എസ്. സച്ചിൻ, ഷിനി സജു, മിനി ശിവൻ, ഒ.കെ. ശ്യംകുമാർ, അസിസ്റ്റന്റ് സെക്രട്ടറി ആർ. മഞ്ജുള എന്നിവർ പങ്കെടുത്തു.

