ഇ-ചെല്ലാൻ അദാലത്ത് നടത്തും
മോട്ടോർ വാഹന വകുപ്പും പോലീസും ചേർന്ന് ഒക്ടോബർ 29 രാവിലെ 10 മുതൽ വൈകിട്ട് 4 വരെ തിരുവനന്തപുരം എൻഫോഴ്സ്മെന്റ് ആർ ടി ഒയുടെ കിഴക്കേകോട്ട ട്രാൻസ്പോർട്ട് ഭവനിലെ ഓഫീസിൽ ഇ-ചെല്ലാൻ അദാലത്ത് നടത്തും. കോടതികളിൽ പോയിട്ടുള്ളതും അല്ലാത്തതുമായ മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിന്റെയും എല്ലാ ചെല്ലാനുകളും അദാലത്തിൽ തീർപ്പാക്കാം.

