Friday, October 24, 2025
 
 
⦿ ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബു റിമാന്‍ഡില്‍ ⦿ അവ​ഗണിക്കപ്പെട്ട വിഭാ​ഗങ്ങളുടെ മോചനത്തിനായി ജീവിതം സമർപ്പിച്ച മ​ഹത് വ്യക്തിത്വം: ശ്രീനാരായണ ​ഗുരുവിനെ സ്മരിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു ⦿ ഭക്ഷണം കഴിക്കുന്നതിനിടെ കുപ്പിയുടെ മൂടി തൊണ്ടയിൽ കുടുങ്ങി 4 വയസ്സുകാരന് ദാരുണാന്ത്യം ⦿ കേരളത്തിൽ മഴ കനക്കും, മുഴുവൻ ജില്ലകളിലും മുന്നറിയിപ്പ് ⦿ ബിഹാറില്‍ തേജസ്വി യാദവ് മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ⦿ ശബരിമല സ്വർണക്കൊള്ള; മുരാരി ബാബു അറസ്റ്റിൽ ⦿ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളം: നവംബർ ഒന്നിന് മുഖ്യമന്ത്രി പ്രഖ്യാപിക്കും ⦿ ബെംഗളൂരുവിൽ കൂട്ടബലാത്സംഗം, രണ്ടു പേർ പിടിയിലായി ⦿ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: ഒരാൾ കസ്റ്റഡിയിൽ ⦿ പിഎം ശ്രീ:കോൺഗ്രസിൽ ഭിന്നത; കേന്ദ്ര ഫണ്ട് വെറുതേ കളയേണ്ടെന്ന് സതീശൻ;പദ്ധതി CPIM-BJP ഡീലെന്നു കെ സി വേണുഗോപാൽ ⦿ രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റിൽ താഴ്ന്നു ⦿ അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയിൽ സമർപ്പിച്ചു ⦿ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഫോണിലൂടെ അസഭ്യം പറഞ്ഞു; കുലശേഖരപുരം സ്വദേശി പിടിയില്‍ ⦿ അതിരപ്പള്ളിയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട വനിതാ വാച്ചര്‍ക്ക് നേരെ ലൈംഗികാതിക്രമം; സെഷന്‍സ് ഫോറസ്റ്റ് ഓഫീസര്‍ പിടിയില്‍ ⦿ ഹിജാബ് ധരിച്ച കുട്ടിയെ സ്‌കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല ⦿ ശബരിമല ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണപ്പാളികള്‍ പുനഃസ്ഥാപിച്ചു ⦿ താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം കാരണമല്ല ⦿ അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക്; നാളെ മുതൽ സർവീസ് ⦿ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ; കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് ⦿ മലപ്പുറം മഞ്ചേരിയില്‍ കെട്ടിടത്തിന് മുകളില്‍ അസ്ഥികൂടം; രണ്ടുമാസത്തിലധികം പഴക്കമെന്ന് പൊലീസ് ⦿ ശബരിമല സ്വർണ്ണ കേസ്; അസിസ്റ്റന്റ് എഞ്ചിനീയർ കെ സുനിൽ കുമാറിന് സസ്പെൻ‌ഷൻ ⦿ ‘എന്റെ രാഷ്ട്രീയം സുതാര്യം; മക്കൾ കളങ്കരഹിതർ’; മുഖ്യമന്ത്രി ⦿ ഒ ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ⦿ സനാഥാലയത്തിനു വീടൊരുക്കാൻ ഒരുമിക്കാം... ⦿ തളിപ്പറമ്പ് തീപിടിത്തം; 50 കടകൾ കത്തിനശിച്ചു, തീ നിയന്ത്രണവിധേയം ⦿ മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍; ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളില്ല; കേന്ദ്ര സർക്കാർ ⦿ തർക്കത്തിനിടെ പ്ലസ് ടു വിദ്യാർഥിയുടെ കഴുത്ത് ബ്ലേ‍ഡ് ഉപയോഗിച്ച് അറുത്തു ⦿ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടം; ആദ്യഘട്ട വോട്ടെടുപ്പ് നവംബർ ആറിന്, വോട്ടെണ്ണൽ‌ 14ന് ⦿ കരൂരിലേത് മനുഷ്യനിർമിത ദുരന്തം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി ⦿ വിദേശ സിനിമയ്ക്ക് 100% താരിഫ് ഏര്‍പ്പെടുത്തി ട്രംപ് ⦿ കരൂര്‍ ദുരന്തം; ടിവികെ നേതാവ് മതിയഴകന്‍ അറസ്റ്റില്‍ ⦿ പാക് അധീന കശ്മീരിലെ പ്രതിഷേധത്തില്‍ വെടിവെയ്പ്പ്; രണ്ട് മരണം ⦿ ദാദാസാഹേബ് പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങി മോഹന്‍ലാല്‍ ⦿ സിനിമയിലെ പരമോന്നത ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലാലേട്ടന് ⦿ 'സ്ത്രീത്വത്തെ അപമാനിച്ചു', കെ ജെ ഷൈനിന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്

ഭിന്നശേഷിക്കാർക്ക് സമഗ്ര പുനരധിവാസം: ‘സുശക്തി’ സ്വയംസഹായ സംഘങ്ങൾ രൂപീകരിക്കും

23 October 2025 09:10 PM

സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സമഗ്ര പുനരധിവാസം ലക്ഷ്യമാക്കി ‘സുശക്തി’ എന്ന പേരിൽ സ്വയംസഹായ സംഘങ്ങൾ രൂപീകരിക്കുന്നു. സ്വാശ്രയ കൂട്ടായ്മകളായി രൂപീകരിക്കുന്ന ഈ സ്വയംസഹായ സംഘങ്ങളുടെ പ്രാരംഭ പ്രവർത്തനങ്ങൾ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനായിരിക്കും നടത്തുകയെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. സംഘത്തിന്റെ സംസ്ഥാനതല നിർവ്വഹണകേന്ദ്രം (രജിസ്റ്റേർഡ് ഓഫീസ്) സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷന്റെ പൂജപ്പുരയിലെ ആസ്ഥാനമായിരിക്കും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പ്രസ് ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.


ശാരീരിക, മാനസിക, ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവരെ സമൂഹത്തിൽ സമഗ്രമായി ഉൾച്ചേർത്ത് അവരെ സാമൂഹികവും സാമ്പത്തികവും മാനസികവും കലാ കായികവും സാംസ്‌കാരികവുമായ സ്വയംപര്യാപ്തതയിലെത്തിക്കുക എന്നതാണ് സുശക്തി വിഭാവനം ചെയ്യുന്നത്. ഭിന്നശേഷി വിഭാഗത്തിന്റെ ഉന്നമനത്തിനായുള്ള പദ്ധതികളുടെ ലക്ഷ്യപ്രാപ്തിയുടെ വേഗം വർദ്ധിപ്പിക്കാനും ഇത് സഹായകമാവും.


1955-ലെ തിരുവിതാംകൂർ-കൊച്ചി സാഹിത്യ, ശാസ്ത്രീയ, ധർമ്മസംഘങ്ങൾ രജിസ്‌ട്രേഷൻ ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്താണ് സുശക്തി പ്രവർത്തിക്കുക. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റ് ഏജൻസികളുടെയും സാമ്പത്തിക വികസനവും സാമൂഹിക നീതിയും ലക്ഷ്യം വച്ചുള്ള വിവിധങ്ങളായ പ്രവർത്തനങ്ങളിൽ സുശക്തി പങ്കാളിത്തം വഹിക്കും. ഭിന്നശേഷിക്കാരുടെ ശാക്തീകരണം, ഭിന്നശേഷി സൗഹൃദം, പ്രാദേശിക സാമ്പത്തിക വികസനം, ദാരിദ്ര്യ ലഘൂകരണം, ആതുരസേവനം, സാമൂഹ്യ നീതി, സദ്ഭരണം തുടങ്ങിയ മേഖലകളിലെ വികസന പദ്ധതികളുടെ ആസൂത്രണ-നിർവ്വഹണ പ്രവർത്തനങ്ങളിലും സുശക്തി പങ്കാളികളാകുമെന്ന് മന്ത്രി അറിയിച്ചു.


ശാരീരികമോ മാനസികമോ ബൗദ്ധികമോ ആയ വെല്ലുവിളികൾ നേരിടുന്ന എല്ലാ വ്യക്തികളെയും സുശക്തി അംഗത്വത്തിന് അർഹതയുള്ള അവരുടെ രക്ഷാകർത്താക്കളേയും ഉൾപ്പെടുത്തിയാണ് സുശക്തി സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുക. സുശക്തി സ്വയംസഹായ സംഘത്തിന്റെ പരിധിയിൽ സ്ഥിരതാമസക്കാരായ, നാൽപ്പതു ശതമാനമോ അതിൽ കൂടുതലോ ശാരീരിക-മാനസിക-ബൗദ്ധിക വെല്ലുവിളി നേരിടുന്ന, സ്ത്രീ/പുരുഷൻ/ ട്രാൻസ്‌ജെന്റർ വിഭാഗത്തിലുൾപ്പെട്ട, 10 മുതൽ 20 വരെ വ്യക്തികളുടെ കൂട്ടായ്മയാണ് ഓരോ സുശക്തി യൂണിറ്റ് അഥവാ സുശക്തി സ്വയംസഹായ സംഘവും.


സുശക്തി യൂണിറ്റുകളുടെ ഗ്രാമപഞ്ചായത്ത്/മുനിസിപാലിറ്റി/മുനിസിപ്പൽ കോർപ്പറേഷൻ തലത്തിലെ അപ്പെക്സ് ബോഡിയായി സുശക്തി ലോക്കൽ ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റി പ്രവർത്തിക്കും. ഒരു ജില്ലയിലെ സുശക്തി ലോക്കൽ ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റികളുടെ സെക്രട്ടറിമാരിൽ നിന്നോ പ്രസിഡന്റ്മാരിൽ നിന്നോ സുശക്തി സംസ്ഥാന മിഷന്റെ ഗവേണിംഗ് ബോഡി നോമിനേറ്റ് ചെയ്യുന്ന ഒരു ചെയർമാൻ ഉൾപ്പടെ പരമാവധി 15 അംഗങ്ങൾ അടങ്ങിയതായിരിക്കും സുശക്തി ജില്ലാ ഘടകം. ജില്ലയിലെ സുശക്തി ലോക്കൽ ഡവലപ്പ്‌മെന്റ് സൊസൈറ്റികളുടെയും സുശക്തി യൂണിറ്റുകളുടെയും പ്രവർത്തനത്തിന് സുശക്തി ജില്ലാ ഘടകം മേൽനോട്ടം വഹിക്കും. ജില്ലയിലെ സുശക്തി യൂണിറ്റുകളുടെ വികസന-ക്ഷേമ പ്രവർത്തനങ്ങളും ഭിന്നശേഷി അവകാശ സംരക്ഷണ പ്രവർത്തനങ്ങളും ജില്ലാഘടകം വിലയിരുത്തുകയും ആവശ്യമായ മാർഗ്ഗ നിർദേശങ്ങൾ നൽകുകയും ചെയ്യും. ജില്ലയിലെ സുശക്തി ലോക്കൽ ഡവലപ്പ്‌മെന്റ് സൊസൈറ്റികൾക്കും സുശക്തി യൂണിറ്റുകൾക്കും ബാങ്ക് ലിങ്കേജ് വായ്പ ലഭ്യമാക്കുന്നതിന് ഈ ഘടകം മേൽനോട്ടം വഹിക്കും. സംസ്ഥാന തല സുശക്തിയ്ക്ക് സാമൂഹ്യനീതി മന്ത്രി ചെയർപേഴ്സണായ എക്‌സിക്യൂട്ടീവ് കമ്മറ്റിയും ഒരു ഗവേണിംഗ് ബോഡിയും ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.


ഭിന്നശേഷി സ്വയംസഹായ സംഘങ്ങളും വ്യക്തികളും നിർമ്മിക്കുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തി ബ്രാൻഡ് ചെയ്ത് അവയുടെ വിപണന സാദ്ധ്യതകൾ മെച്ചപ്പെടുത്തുക മുഖ്യലക്ഷ്യമാണ്. അംഗങ്ങൾക്ക് വരുമാനദായക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുള്ള പ്രോത്സാഹനവും പിന്തുണയും സുശക്തി സ്വയംസഹായ സംഘങ്ങളിലൂടെ നൽകും. കേന്ദ്ര സംസ്ഥാന സർക്കാരുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഇതര ഏജൻസികൾ എന്നിവയുടെ ദാരിദ്ര്യലഘൂകരണ പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും തൊഴിൽ പുനരധിവാസ പദ്ധതികളും ഏറ്റെടുത്ത് സുശക്തി അംഗങ്ങൾക്ക് സ്ഥിരമായ ഉപജീവനസൗകര്യം ലഭ്യമാക്കും.


യൂണിറ്റ് തലത്തിലെ അംഗങ്ങളുടെ ഇടയിൽ നിക്ഷേപം, സമ്പാദ്യം, മിതവ്യയ വായ്പ തുടങ്ങിയ എല്ലാവിധ ധനവിനിയോഗ പരിപാടികളും കാര്യക്ഷമമായി നടപ്പിലാക്കുക സുശക്തിയുടെ ചുമതലയായിരിക്കും. ശാരീരികമോ മാനസികമോ ബൗദ്ധികമോ ആയ വെല്ലുവിളികൾ നേരിടുന്നവർക്ക് സാമൂഹികവും സാമ്പത്തികവും സാങ്കേതികവുമായ സ്വാശ്രയത്വം ആർജ്ജിക്കാൻ ഉതകുന്ന തരത്തിലുള്ള ആശയപരവും ശാസ്ത്രീയവും സാങ്കേതികവുമായ പരിശീലനങ്ങൾ ഇതുവഴി നൽകുമെന്ന് മന്ത്രി പറഞ്ഞു.


അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ആധുനിക ശാസ്ത്രസാങ്കേതിക അറിവുകളെയും അവയുടെ സാധ്യതകളെയും പരിചയപ്പെടുത്തി, അവ പ്രായോഗിക തലത്തിൽ കൊണ്ടുവന്ന്, സ്വന്തം വെല്ലുവിളികളെയും പ്രതിസന്ധികളെയും സാധ്യതകളാക്കി മാറ്റി പൊതുസമൂഹത്തിന് മാത്യകയാക്കാവുന്ന തലത്തിലേക്ക് സുശക്തി അംഗങ്ങളെ മാറ്റിയെടുക്കാനാണ് ലക്ഷ്യമിടുന്നത്. ശാരീരികമോ മാനസികമോ ബൗദ്ധികമോ ആയ വെല്ലുവിളികൾ നേരിടുന്നവർ പൊതുസമൂഹത്തിന്റെ ഭാഗമാണെന്നുള്ള ബോധം ഈ വിഭാഗത്തിനിടയിലും പൊതുസമൂഹത്തിലും സൃഷ്ടിക്കുന്നതിന് ആവശ്യമായ-പൊതുവിൽ ഭിന്നശേഷിവിഭാഗത്തിന്റെ അവകാശ സംരക്ഷണത്തിനാവശ്യമായ ഇടപെടലുകൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവയും സുശക്തി ഏറ്റെടുക്കും. ഭരണഘടന ഉറപ്പുനൽകുന്ന സമത്വവും തുല്യനീതിയും അവകാശമാണെന്ന ബോദ്ധ്യം ഉയർത്തിപ്പിടിച്ചുകൊണ്ട് സ്വാശ്രയത്വം നേടുന്നതിനൊപ്പം, സേവനതല്പരതയും ഭിന്നശേഷി വിഭാഗക്കാരുടെ ഇടയിൽ വളർത്തിയെടുക്കാൻ സുശക്തി പ്രവർത്തിക്കും.


സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ, അനാചാരങ്ങൾ, ലഹരി ഉപയോഗം, ചൂഷണം തുടങ്ങിയ എല്ലാവിധ സാമൂഹ്യതിന്മകൾക്കുമെതിരെ പുരോഗമനാത്മകമായ നിലപാട് സ്വീകരിച്ചുകൊണ്ടാവും സുശക്തി പ്രവർത്തനം. ഭിന്നശേഷിക്കാരുടെ പരിമിതികളെ അതിജീവിക്കുന്നതിനായി നടപ്പിലാക്കുന്ന വിദ്യാഭ്യാസ പരിപാടികളുടെ പ്രത്യക്ഷ പ്രയോജനം അവർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സുശക്തി നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration