Wednesday, October 22, 2025
 
 
⦿ ബെംഗളൂരുവിൽ കൂട്ടബലാത്സംഗം, രണ്ടു പേർ പിടിയിലായി ⦿ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: ഒരാൾ കസ്റ്റഡിയിൽ ⦿ പിഎം ശ്രീ:കോൺഗ്രസിൽ ഭിന്നത; കേന്ദ്ര ഫണ്ട് വെറുതേ കളയേണ്ടെന്ന് സതീശൻ;പദ്ധതി CPIM-BJP ഡീലെന്നു കെ സി വേണുഗോപാൽ ⦿ രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റിൽ താഴ്ന്നു ⦿ അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയിൽ സമർപ്പിച്ചു ⦿ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഫോണിലൂടെ അസഭ്യം പറഞ്ഞു; കുലശേഖരപുരം സ്വദേശി പിടിയില്‍ ⦿ അതിരപ്പള്ളിയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട വനിതാ വാച്ചര്‍ക്ക് നേരെ ലൈംഗികാതിക്രമം; സെഷന്‍സ് ഫോറസ്റ്റ് ഓഫീസര്‍ പിടിയില്‍ ⦿ ഹിജാബ് ധരിച്ച കുട്ടിയെ സ്‌കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല ⦿ ശബരിമല ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണപ്പാളികള്‍ പുനഃസ്ഥാപിച്ചു ⦿ താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം കാരണമല്ല ⦿ അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക്; നാളെ മുതൽ സർവീസ് ⦿ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ; കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് ⦿ മലപ്പുറം മഞ്ചേരിയില്‍ കെട്ടിടത്തിന് മുകളില്‍ അസ്ഥികൂടം; രണ്ടുമാസത്തിലധികം പഴക്കമെന്ന് പൊലീസ് ⦿ ശബരിമല സ്വർണ്ണ കേസ്; അസിസ്റ്റന്റ് എഞ്ചിനീയർ കെ സുനിൽ കുമാറിന് സസ്പെൻ‌ഷൻ ⦿ ‘എന്റെ രാഷ്ട്രീയം സുതാര്യം; മക്കൾ കളങ്കരഹിതർ’; മുഖ്യമന്ത്രി ⦿ ഒ ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ⦿ സനാഥാലയത്തിനു വീടൊരുക്കാൻ ഒരുമിക്കാം... ⦿ തളിപ്പറമ്പ് തീപിടിത്തം; 50 കടകൾ കത്തിനശിച്ചു, തീ നിയന്ത്രണവിധേയം ⦿ മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍; ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളില്ല; കേന്ദ്ര സർക്കാർ ⦿ തർക്കത്തിനിടെ പ്ലസ് ടു വിദ്യാർഥിയുടെ കഴുത്ത് ബ്ലേ‍ഡ് ഉപയോഗിച്ച് അറുത്തു ⦿ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടം; ആദ്യഘട്ട വോട്ടെടുപ്പ് നവംബർ ആറിന്, വോട്ടെണ്ണൽ‌ 14ന് ⦿ കരൂരിലേത് മനുഷ്യനിർമിത ദുരന്തം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി ⦿ വിദേശ സിനിമയ്ക്ക് 100% താരിഫ് ഏര്‍പ്പെടുത്തി ട്രംപ് ⦿ കരൂര്‍ ദുരന്തം; ടിവികെ നേതാവ് മതിയഴകന്‍ അറസ്റ്റില്‍ ⦿ പാക് അധീന കശ്മീരിലെ പ്രതിഷേധത്തില്‍ വെടിവെയ്പ്പ്; രണ്ട് മരണം ⦿ ദാദാസാഹേബ് പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങി മോഹന്‍ലാല്‍ ⦿ സിനിമയിലെ പരമോന്നത ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലാലേട്ടന് ⦿ 'സ്ത്രീത്വത്തെ അപമാനിച്ചു', കെ ജെ ഷൈനിന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ് ⦿ അദാനി ഗ്രൂപ്പിന് ക്ലീന്‍ ചിറ്റ് നല്‍കി സെബി ⦿ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ⦿ തിരുവനന്തപുരത്ത് ആറു വയസുകാരിയെ പീഡിപ്പിച്ചു; യുവതിയും സുഹൃത്തും അറസ്റ്റിൽ ⦿ ആഗോള അയ്യപ്പ സംഗമം നടത്താം, ഹർജി തള്ളി സുപ്രീംകോടതി ⦿ അതുല്യയുടെ മരണം: പ്രതി സതീഷിൻ്റെ മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി മാറ്റി വച്ചു ⦿ ‘പോലീസുകാരുടെ തല അടിച്ചു പൊട്ടിക്കും’; KSU ⦿ പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി എം രതീഷിന് സസ്‌പെൻഷൻ

മുണ്ടക്കൈ ചൂരൽമല ഉപജീവന സംരംഭങ്ങൾക്ക് ധനസഹായ വിതരണം ചെയ്തു

21 October 2025 03:00 PM

അതിജീവന പാതയിൽ കുടുംബശ്രീയുടെത് സമാനതകളില്ലാത്ത ഇടപെടൽ: മന്ത്രി എം.ബി രാജേഷ്


ദുരന്ത ബാധിതരായ ജനതയുടെ ജീവിതം പുനർനിർമ്മിക്കാൻ സമാനതകളില്ലാത്ത ഇടപെടലാണ് സർക്കാരിന്റെ നേതൃത്വത്തിൽ കുടുംബശ്രീ നിറവേറ്റുന്നതെന്ന് തദ്ദേശ സ്വയംഭരണ – എക്സൈസ്- പാർലമെന്ററി കാര്യാ വകുപ്പ് മന്ത്രി എം.ബി രാജേഷ്. ഉപജീവനമാർഗം നഷ്ടപ്പെട്ട മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്ക് സംസ്ഥാന സർക്കാർ കുടുംബശ്രീ മുഖേന  നൽകുന്ന ഉപജീവന സംരംഭങ്ങളുടെ ധനസഹായം വിതരണം ചെയ്ത് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.


വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിലൂടെ ദുരന്തബാധിതരെ അതിവേഗം തിരികെ പിടിക്കുകയാണ് സർക്കാറെന്നും മന്ത്രി പറഞ്ഞു. മുണ്ടക്കൈ- ചൂരൽമല ദുരിത ബാധിതരെ ഉപജീവന പ്രവർത്തനങ്ങളിലേക്ക് കൈപിടിച്ചുയർത്താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 357 കുടുംബങ്ങൾക്ക് 3.61 കോടി രൂപയാണ് കുടുംബശ്രീയ്ക്ക് അനുവദിച്ചത്. ഫേസ്‌ 1, ഫേസ് 2 എ, ഫേസ് 2 ബി വിഭാഗങ്ങളിലായി ഉപജീവനം (മൈക്രോ എന്റർപ്രൈസുകൾ) ആവശ്യപ്പെട്ട മുഴുവൻ ആളുകൾക്കും സഹായം വിതരണം ചെയ്യും. 234 കുടുംബങ്ങൾക്കാണ് ഉപജീവന ഫണ്ട് ലഭ്യമാക്കുന്നത്.


3.61 കോടി രൂപ സി.എം.ഡി.ആർഎഫ് ഫണ്ടും 1.65 കോടി രൂപ കുടുംബശ്രീ പ്രത്യാശ ഫണ്ടുൾപ്പടെ 5.20 കോടി രൂപയാണ് 435 ഗുണഭോക്തൃ കുടുംബങ്ങൾക്കായി കുടുംബശ്രീ വിതരണം ചെയ്യുന്നതെന്ന് മന്ത്രി അറിയിച്ചു. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ കുടുംബശ്രീയും ജില്ലാഭരണകൂടവും ചേർന്ന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മൈക്രോപ്ലാൻ രൂപീകരിച്ച് നടപ്പിലാക്കി. ദുരിതബാധിതരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് സർക്കാർ, സർക്കാരിതര ഫണ്ടുകൾ ഉപയോഗിച്ച് പദ്ധതി ഫലപ്രദമായി പുരോഗമിക്കുകയാണ്.


കുടുംബശ്രീ പ്രത്യാശ പദ്ധതിയിൽ 95 പേർക്ക് 98 ലക്ഷം രൂപയും, സിക്ക് എം.ഇ പുനരുജ്ജീവന പദ്ധതിയിൽ 6 പേർക്ക് 6 ലക്ഷം രൂപയും അനുവദിച്ചു. പ്രവാസി ഭദ്രത പദ്ധതിയിൽ 21 പേർക്ക് 28 ലക്ഷം രൂപയും ആർ.കെ.ഇ.ഡി.പി പദ്ധതിയിൽ 27 പേർക്ക് 3.3 ലക്ഷം രൂപയുടെ പലിശരഹിത വായ്പയായി നൽകി. മുണ്ടക്കൈയിലെ 27 പേർ ബെയിലി ബാഗ് നിർമ്മാണത്തിലൂടെയും 19 പേർ ബെയിലി കുട നിർമ്മാണത്തിലൂടെയും ഉപജീവനമാർഗം കണ്ടെത്തി. കുടുംബശ്രീയും ജില്ലാ ഭരണകൂടവും ചേർന്ന് വിദഗ്‌ധ പരിശീലനവും വിപണന സാധ്യതയും ഒരുക്കിയ സംരംഭങ്ങൾ ദുരന്തബാധിതർക്ക് സ്ഥിരവരുമാനവും ആത്മവിശ്വാസവും നൽകി. ബെയിലി ബ്രാൻഡ് മുണ്ടക്കൈയുടെ അതിജീവനത്തിന്റെ പ്രതീകമായി സർക്കാർ മേളകളിലും പ്രാദേശിക വിപണിയിലും ശക്തമായ സാന്നിധ്യമായി വളരുകയും ഓൺലൈൻ വിപണി സാധ്യതകൾക്കായും ഒരുങ്ങുകയാണ്.


മൈക്രോപ്ലാനിൽ തൊഴിലന്വേഷകരുടെ പുനരധിവാസം പ്രധാന ഘടകമായി ഉൾപ്പെടുത്തി. കുടുംബശ്രീയുടെ നേതൃത്വത്തിൽ മൂന്നു തൊഴിൽമേളകളും പ്രാദേശിക മേളകളും സംഘടിപ്പിച്ചു. 73 പേർ വൈദഗ്ധ്യ-നൈപുണി പരിശീലനം പൂർത്തിയാക്കി, 161 പേരുടെ പരിശീലനം പുരോഗമിക്കുന്നുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിലെ 21 പേർക്ക് തൊഴിൽ ലഭ്യമാക്കി. ദുരന്തബാധിത മേഖലകളിലെ പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാഭരണകൂടവും കുടുംബശ്രീയും സംയുക്തമായി ദുരന്തബാധിത കുടുംബങ്ങളിൽ നിന്നുള്ള 16 പേരെ മെന്റർമാരായി നിയമിച്ചു. ഒരു വർഷത്തേക്ക് ഇവരുടെ സേവനങ്ങൾക്ക് കുടുംബശ്രീ മുഖേന 27 ലക്ഷം രൂപ ഇവരുടെ കുടുംബങ്ങളിലേക്ക് എത്തിച്ചു.

മൈക്രോപ്ലാനിൽ ഉൾപ്പെട്ട കുടുംബങ്ങളുടെ മൃഗസംരക്ഷണ ആവശ്യങ്ങൾ അടിസ്ഥാനമാക്കി സമർപ്പിച്ച പ്രോപ്പോസൽ സർക്കാർ അംഗീകരിച്ച് ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് 90 ലക്ഷം രൂപ അനുവദിച്ചു. 74 അർഹമായ കുടുംബങ്ങൾക്ക് സഹായം എത്തിക്കാനുള്ള നടപടികൾ  പുരോഗമിക്കുകയാണ്.


ആരോഗ്യ ആവശ്യങ്ങൾ സൗജന്യമായി നിറവേറ്റാൻ ആരോഗ്യ വകുപ്പ് ഇടപെടൽ നടത്തുന്നു. 238 ദുരന്തബാധിത കുടുംബങ്ങൾക്ക് ഇതിനകം സ്മാർട്ട് കാർഡുകൾ വിതരണം ചെയ്തു. 852 കുടുംബങ്ങൾക്ക് 6 മാസത്തോളം 1000 രൂപയുടെ ഭക്ഷണ കൂപ്പൺ ലഭ്യമാക്കി. ജില്ലാഭരണകുടം നൽകുന്ന കൂപ്പണുകൾ അർഹമായ കരങ്ങളിൽ എത്തിക്കുന്നത് കുടുംബശ്രീ പ്രവർത്തകരാണ്. ദുരന്തബാധിത കുടുംബങ്ങളിലെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം എന്നിവയ്ക്കായുള്ള ഇടപെടലുകളും മൈക്രോപ്ലാനിൻ്റെ അടിസ്ഥാനത്തിൽ നടത്തി.

കെ.എസ്.ഡി.എം.എ 250 ലാപ്ടോപ്പുകൾ ലഭ്യമാക്കിയിട്ടുണ്ട്. വിവിധ ഏജൻസികളുടെ സഹകരണത്തോടെ ഇതിനോടകം 235 കുട്ടികൾക്ക് ലാപ്ടോപ് ലഭ്യമാക്കി. 26 കുട്ടികളുടെ ട്യൂഷൻ ഫീസും 142 കുട്ടികൾക്ക് പഠനോപകരണങ്ങളും 200ലധികം കുട്ടികൾക്കായി യാത്രാസൗകര്യങ്ങളും ലഭ്യമാക്കി.

മൈക്രോപ്ലാനിന് പുറമേ കുടുംബശ്രീ 42 അയൽകൂട്ടങ്ങൾക്ക് റിവോൾവിംഗ് ഫണ്ട്, 3 വാർഡുകൾക്ക് വൾണറബിലിറ്റി റിഡക്ഷൻ ഫണ്ട്, 21 പേർക്ക് മൃഗസംരക്ഷണ പലിശരഹിത വായ്പ എന്നിവ നൽകി. കുടുംബങ്ങൾക്കാവശ്യമായ കൗൺസിലിങ് സപ്പോർട്ട് കുടുംബശ്രീ സ്നേഹിത മുഖേന നൽകുന്നുണ്ട്.


ടി സിദ്ദീഖ് എം.എൽ.എ അധ്യക്ഷനായ പരിപാടിയിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, കൽപ്പറ്റ നഗരസഭ ആക്ടിംഗ് ചെയർപേഴ്സൺ സരോജിനി ഓടമ്പത്ത്, കേരള കോ ഓപ്പറേറ്റീവ് ഡെവലപ്പ്മെൻ്റ് ആൻഡ് വെൽഫെയർ ഫണ്ട് ബോർഡ് വൈസ് ചെയർമാൻ സി.കെ ശശീന്ദ്രൻ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ബി നാസർ, കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കെ.എം സലീന, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ കെ.കെ അമീൻ, വി.കെ റജീന, മേപ്പാടി സി.സി.എസ് ചെയർപേഴ്സൺ ബിനി പ്രഭാകരൻ, ടി. ഹംസ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration