
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഇൻഡക്ഷൻ പ്രോഗ്രാം 19ന്
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ജൂലൈ- ഓഗസ്റ്റ് സെഷൻ ഡിഗ്രി, പി.ജി പ്രോഗ്രാമുകൾക്ക് അഡ്മിഷൻ ലഭിച്ചവർക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാം ഒക്ടോബർ 19ന് നടക്കും. വിദ്യാർത്ഥികൾ അഡ്മിറ്റ് കാർഡ്, അംഗീകൃത തിരിച്ചറിയൽ രേഖ എന്നിവ സഹിതം അവരവര്‍ തെരഞ്ഞെടുത്ത പഠന കേന്ദ്രത്തിൽ എത്തിച്ചേരണം. അഡ്മിറ്റ് കാർഡ് സ്റ്റുഡന്റ് പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഹാജരാകേണ്ട സമയം, മറ്റു ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ഇമെയിൽ മുഖേനെ യൂണിവേഴ്സിറ്റിയിൽ നിന്നും നൽകിയിട്ടുണ്ട്. അഡ്മിഷൻ ലഭിച്ചവർ യൂണിവേഴ്സിറ്റി വെബ്‍സൈറ്റിൽ നൽകിയിട്ടുള്ള ലേണേർ രജിസ്ട്രേഷൻ ഗൂഗിൾ ഫോം ഒക്ടോബർ 17 വൈകിട്ട് മൂന്നിനകം പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾ www.sgou.ac.inൽ ലഭ്യമാണ്. ഫോൺ- 0474-2966841, 9188909901, 9188909902