
വികസനനേട്ടങ്ങൾ അവതരിപ്പിച്ച് ചെമ്പിലോട് പഞ്ചായത്ത് വികസനസദസ്സ്
പിന്നിട്ട അഞ്ചു വർഷത്തെ വികസനം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച ചെമ്പിലോട് പഞ്ചായത്ത് വികസനസദസ്സ് ഡോ. വി. ശിവദാസൻ എം. പി. ഉദ്ഘാടനം ചെയ്തു. ജനകീയവും ജനസൗഹൃദവുമായ പ്രവർത്തനങ്ങളിലൂടെ തദ്ദേശ സ്ഥാപനങ്ങൾക്ക് ചെമ്പിലോട് പഞ്ചായത്ത് മാതൃകയായെന്ന് ഡോ. വി. ശിവദാസൻ എം. പി പറഞ്ഞു.
സംസ്ഥാനസർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് ജില്ലാ റിസോഴ്സ് പേഴ്സൺ വി കെ പ്രകാശിനി ആമുഖപ്രഭാഷണം നടത്തി. സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ സംബന്ധിച്ച വീഡിയോ പ്രദർശിപ്പിച്ചു. തുടർന്ന് ചെമ്പിലോട് ഗ്രാമപഞ്ചായത്ത് നടത്തിയ വികസനപ്രവർത്തനങ്ങൾ സെക്രട്ടറി എ എം ഷിബിൻ അവതരിപ്പിച്ചു. വികസന രേഖ വിതരണം ചെയ്തു. വികസന സദസ്സിന്റെ ഭാഗമായി തൊഴിൽ മേള നടത്തി.
ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ദാമോദരൻ അധ്യക്ഷനായി, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പികെ പ്രമീള, ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി ബിജു, പഞ്ചായത്ത് സമിതി അധ്യക്ഷന്മാരായ കെ സുരേശൻ, ഡി ജിഷ, ടി രതീശൻ, അഡ്വക്കേറ്റ് എംസി സജീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനിത, ഇ കെ സുരേശൻ, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് അംഗം എം. വി. അനിൽകുമാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം. അജയകുമാർ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജി. സന്തോഷ് കുമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ. ബാബുരാജ്, ടി. പ്രകാശൻ, കെ. വി. അനീശൻ, വി. സി. വാമനൻ, കെ. അബ്ദുൽസത്താർ എന്നിവർ സംസാരിച്ചു.