
പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചു
സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസ്സ് പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തില്‍ അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം ഉള്‍ക്കൊള്ളുന്നതിനുമായാണ് വികസന സദസ് നടത്തുന്നത്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ തലങ്ങളിലാണ് വികസന സദസുകള്‍ നടക്കുന്നത്.
പൂക്കോട്ടുകാവ് സൗമ്യ കല്യാണ മണ്ഡപത്തില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജയശ്രീ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ സെക്രട്ടറി പി.ആഷിഫ്, അസിസ്റ്റന്റ് സെക്രട്ടറി പി.എം ഉദയന്‍ മേനോന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.പരിപാടിയില്‍ ആര്‍ദ്രം കേരളം പുരസ്‌കാരം നേടിയ പൂക്കോട്ട് കാവ് പ്രാഥമിക ആരോഗ്യ കേന്ദ്രം, ഐഎസ്ഒ പുരസ്‌കാരം നേടിയ ആയുര്‍വേദ ആശുപത്രി, കുടുംബശ്രീ തുടങ്ങിയവരെ ആദരിച്ചു. ഇതോടൊപ്പം ഹരിത കര്‍മ്മ സേന – എം.ജി.എന്‍.ആര്‍.ജി.എസ് പ്രവര്‍ത്തകര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി.