
പശു യൂണിറ്റുകൾക്ക് അപേക്ഷിക്കാം
ക്ഷീരവികസന വകുപ്പിന്റെ 10 പശു യൂണിറ്റുകൾക്ക് കോട്ടയം ജില്ലയിലെ ജെ.എൽ.ജി/എസ്.എച്ച്.ജി/ രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റു ഗ്രൂപ്പുകൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 21 വരെ www.ksheerasreekerala.gov.in എന്ന പോർട്ടൽ വഴി അപേക്ഷിക്കണം. വിശദവിവരത്തിന് ബ്ലോക്കുതലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണം.